• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിൽ 7 ജില്ലകളിലും കളക്ടർമാർ ഒരേ സമുദായത്തിൽപ്പെട്ടവർ; മുസ്ലീം സമുദായത്തിനെതിരെ പിസി ജോർജ്ജ്

തിരുവനന്തപുരം; മുസ്ലീം സമുദായത്തിനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. കേരളത്തിലെ 14 ജില്ലകളില്‍ ഏഴിലേയും കളക്ടര്‍മാർ ഒരു സമുദായത്തില്‍പ്പെട്ടവരാണെന്നും ഇതെന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നുമാണ് പിസി ജോർജ്ജ് ചോദിച്ചത്.

cmsvideo
  'Seven district collectors in Kerala are from Muslim community': PC George

  പിഎസ്സിയിലെ നിയമ പ്രശ്നങ്ങളിലും ഫാ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ജോർജ്ജിന്റെ വിവാദ പ്രസ്താവന. പിസിയുടെ വാക്കുകളിലേക്ക്

  ഇന്നത്തെ നിലയെന്താണ്

  ഇന്നത്തെ നിലയെന്താണ്

  70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തുടങ്ങിയതാണ്. പക്ഷേ ഇന്നത്തെ നിലയെന്താണ്. ഐഎഎസ്, ഐഇഎസ്, ഐഎഫ്എസ് കോഴ്സുകൾ എടുത്തു നോക്കണം.അഖിലേന്ത്യാ സർവ്വീുകൾ പരിശോധിച്ചാലും നമ്മുടെ കുട്ടികൾ വളരെ താഴെയാണ്.

  എന്തുകൊണ്ടാണ് ഇങ്ങനെ

  എന്തുകൊണ്ടാണ് ഇങ്ങനെ

  ഇതെന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

  ഇക്കാര്യം സഭ ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതാണ്.ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സ്വർണ്ണക്കടത്തുകാരൻ മന്ത്രി സ്വന്തക്കാരെ കുത്തിനിറയ്ക്കുകയാണ്.ഇപ്പോത്തെ കത്തോലിക്കാ മന്ത്രിമാർ അവരുടെ വകുപ്പുകളിൽ തസ്തികകൾ സൃഷ്ടിച്ച് കത്തോലിക്കാ സഭക്കാരെ നിയമിക്കണം, പ്രസംഗത്തിൽ ജോർജ്ജ് ആവശ്യപ്പെട്ടു.

  താനാണ് നിർബന്ധം പിടിച്ചത്

  താനാണ് നിർബന്ധം പിടിച്ചത്

  എംജി യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസ്ലർ പദവിയിലേക്ക് ഇടതുപാർട്ടികൾ ബി ഇക്ബാലിന്റെ പേര് നിർദ്ദേശിച്ചപ്പോൾ താൻ വാശി പിടിക്കുകയായിരുന്നു.അങ്ങനെയാണ് സിറിയക് തോമസിനെ വിസിയായി നിയമിക്കുന്നത്. സ്വതാന്ത്ര്യാനനന്തരം ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഒഴിച്ച് മറ്റെല്ലാ ന്യൂനപക്ഷങ്ങളും വളർന്നുവെന്നും പ്രസംഗത്തിൽ പിസി ജോർജ്ജ് പറഞ്ഞു.

  വ്യാജ പ്രചരണം

  വ്യാജ പ്രചരണം

  അതേസമയം കളക്ടർമാരെ സംബന്ധിച്ച പിസി ജോർജ്ജിന്റെ പരാമർശങ്ങൾ വസ്തുതാപരമായി തെറ്റാണെന്ന് വിദഗ്ദർ പറയുന്നു. നിലവിൽ നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് മുസ്ലീം സമുദായാംഗങ്ങളായ ജില്ലാ കളക്ടർമാർ ഉള്ളത്. കൊല്ലം,പത്തനംതിട്ട,തൃശ്ശൂർ,വയനാട് ജില്ലകളിൽ ഉള്ളവരാണിവർ,

  ഇതര മതസ്തർ

  ഇതര മതസ്തർ

  മാത്രമല്ല ഇവരാരും തന്നെ സമുദായിക അടിസ്ഥാനത്തിൽ കളക്ടർമാർ ആയവർ അല്ല. മന്ത്രി കെടി ജലീലിന്റെ കീഴിലെ ഉന്നത വിദ്യാ്യാസ വകുപ്പിൽ മുസ്ലീങ്ങളാണെന്ന വാദവും തെറ്റാണ്. വകുപ്പിലെ 90 ശതമാനത്തിൽ അധികം പേരും ഇതര മതസ്തരാണ്.

  മുസ്ലീം സമുദായത്തിനെതിരെ

  മുസ്ലീം സമുദായത്തിനെതിരെ

  അതേസമയം നേരത്തേയും പിസി മുസ്ലീം വിരുദ്ധ പരാമർശം നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു ദിവസങ്ങൾക്കു മുമ്പ് തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്ന പിസിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത് വിവാദമായിരുന്നു.

  മാപ്പ് പറഞ്ഞു

  മാപ്പ് പറഞ്ഞു

  ഇതോടെ പി സി ജോർജ്ജിന്റെ വീട്ടിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് ചെയ്യുകയും വീടിന്റെ പഠിപ്പുരയുടെ ഓട് തകർക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ പരാമർശത്തിൽ പിസി മാപ്പ്പറഞ്ഞിരുന്നു.

  ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികൾ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാൻ ശ്രമം, പ്രതികരിച്ച് മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൊവിഡ്; 6036 പേർക്ക് സമ്പർക്കത്തിലൂടെ, 26 മരണം

  പിസി തോമസിനെ ബിജെപി വിടില്ല; പദവികള്‍ നല്‍കാന്‍ ആലോചന, കൂടുതല്‍ പ്രമുഖര്‍ ബിജെപിയിലേക്ക്

  എകെജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു; സിപിഎമ്മിന്റെ വാദം അപഹാസ്യമെന്നും കെ സുരേന്ദ്രൻ

  English summary
  Collectors in all the 7 districts of Kerala belong to the same community; PC George against the Muslim community
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X