കോട്ടയത്ത് കോളേജ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറി ചുട്ടുകൊല്ലാൻ ശ്രമം ! കാരണം പ്രണയനൈരാശ്യം..?
പ്രണയാഭ്യർത്ഥന നിരസിച്ചിതിനെ തുടർന്നാണ് പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്
കോട്ടയം: കോളേജ് വിദ്യാത്ഥിനിടെ ക്ലാസ് മുറിയിൽ ഇട്ട് ചുട്ട് കൊല്ലാൻ ശ്രമം. കോട്ടയം എസ്എംഇ കോളേജിലാണ് നാടിനെ നടക്കിയ സംഭവം. ക്ലാസ് മുറിയിൽ ആയിരുന്ന ലക്ഷ്മി എന്ന വിദ്യാർത്ഥിക്ക് മേൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ക്രൂരമായ ആക്രമണം നടന്നതെന്നാണ് ആദ്യ റിപ്പോർട്ട്. കോളിലെ തന്നെ സീനിയർ വിദ്യാർത്ഥിയായ ആദർശ് എന്ന യുവാവാണ് ലക്ഷ്നി ആക്രമിച്ചതെന്ന് സഹപാഠികൾ പറയുന്നു.

കോളേജിലെ പെൺകുട്ടിയെ സീനിയർ ആയ ആദർശ് എന്ന വിദ്യാർത്ഥിയാണ് ക്ലാസിൽ എത്തി ലക്ഷ്മിയെ പെട്രോൾ ഒഴിച്ച് ചുട്ട് കൊല്ലാൻ ശ്രമിച്ചത്.

പ്രണയനൈരാശ്യമാണ് ആക്രമണത്തിൽ പിന്നിലെന്നും വാർത്തകൾ ഉണ്ട്.

പെൺകുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെൺകുട്ടിയിൽ നിന്ന് മൊഴി എടുക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതിന് ശേഷമാണ് വ്യക്തമായ ചിത്രം ലഭിയ്ക്കൂ...












Click it and Unblock the Notifications