കളമശ്ശേരി ലൗജിഹാദ്, ഖലീല്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍
കൊച്ചി: വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനൊപ്പം വാടക വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ ലൗജിഹാദിന്റെ പരിണിത ഫലമെന്ന് സംഘപരിവാര്‍ സംഘടനകള്‍. അനുജ എന്ന 23 കാരിയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തലയിലെ മുടി മുഴുവന്‍ വടിച്ച നിലയിലായിരുന്നു അനുജയുടെ മൃതദേഹം. മുറിച്ചെടുത്ത മുടി മുറിയില്‍ തന്നെ ഉണ്ടായിരുന്നു. ഇത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഖലീലിനൊപ്പം ആയിരുന്നു അനൂജ താമസിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇവരുടെ ബന്ധം തുടങ്ങുന്നത്. ഖലീല്‍ ഗുരുവായൂര്‍ സ്വദേശിയാണ്.
ഗുരുവായൂരില്‍ യുവ മോര്‍ച്ച നേതാവ് മണികണ്ഠനെ വധിച്ച കേസില്‍ പ്രതിയാണ് ഖലീല്‍. ഇയാള്‍ക്കെതിരെ വേറേയും ക്രിമിനല്‍ കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച രാത്രിയിലാണ് അനൂജ ആത്മഹത്യ ചെയ്ത വിവരം ഖലീല്‍ കളമശ്ശേരി പോലീസിനെ അറിയിച്ചത്. അനൂജ ആവശ്യപ്പെട്ട പ്രകാരം താന്‍ തന്നെയാണ് അവളുടെ മുടി മുറിച്ചതെന്ന് ഖലീല്‍ പോലീസിനോട് പറഞ്ഞു . ഇവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല .
ഖലീല്‍ വിവാഹതിനാണെന്നാണ് പോലീസിന് ലഭിയ്ക്കുന്ന വിവരം. ആ വിവാഹത്തില്‍ ഇയാള്‍ക്ക് കുട്ടികളും ഉണ്ടത്രെ .
പാലക്കാട് സ്വദേശികളായ അശോക് കുമാര്‍- ശൈലജ ദമ്പതിമാരുടെ മകളാണ് അനൂജ. ഇവര്‍ ഇടപ്പള്ളിയിലാണ് ഇപ്പള്‍ താമസം. തങ്ങളുടെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നു.












Click it and Unblock the Notifications