വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച സംഭവം;പ്രതി അറസ്റ്റില്‍,വിദ്യാര്‍ഥിനിയെ മുന്‍പരിചയമില്ല
കൊല്ലം: കൊല്ലം ശാസ്താംകോട്ട ഡിബി കൊളെജില്‍ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബൈക്ക് ഓടിച്ചിരുന്ന ഹരികുമാറിനെ കൊച്ചിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിനെ കൊളെജില്‍ കൊണ്ടുവിടാന്‍ എത്തിയതാണെന്നും അപകടത്തില്‍പ്പെട്ട സൈനയെ മുന്‍പരിചയമില്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
കൊളെജിലെ രണ്ടാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയും പോരുവഴി കമ്പലടി പുത്തന്‍വിള തെക്കതില്‍ സിദ്ദീഖിന്റെ ഭാര്യയുമായ സയന (19)യ്ക്കാണ് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് കൊളെജ് വിട്ട് മറ്റ് കുട്ടികള്‍ക്കൊപ്പം പുറത്തേയ്ക്ക് വരുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.

ക്യാമ്പസിന് പുറത്തുള്ളവരും വാഹനവുമായി ക്യാമ്പസിനുള്ളില്‍ കയറാറുണ്ടെന്നും ഇതാണ് അപകടത്തിന് കാരണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു വശത്തേയ്ക്ക് തലയിടിച്ച് വീണ വിദ്യാര്‍ഥിനി ഇപ്പോഴും അബോധാവസ്ഥയിലാണ്. കുട്ടിയെ ആദ്യം ശാസ്താം കോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു.












Click it and Unblock the Notifications