മുലയല്ല പ്രശ്നം, മുലയുടെ ചിത്രങ്ങള്‍!മാഗസിനിലെ ചിത്രങ്ങളാണ് പ്രശ്നങ്ങളെന്ന് എംഇഎസ് പ്രിന്‍സിപ്പല്‍
മാഗസിന്റെ പേരോ ഉള്ളടക്കമോ മാറ്റാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
മലപ്പുറം: പൊന്നാനി എംഇഎസ് കോളേജിലെ മുല മുറിക്കപ്പെട്ടവര്‍ എന്ന മാഗസിന് വിലക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം. മാഗസിന്റെ പേരല്ല പ്രശ്നമെന്നും, മാഗസിനിലെ കവര്‍ പേജിലുള്പ്പെടെയുള്ള ചില ചിത്രങ്ങളാണ് പ്രശ്നമെന്നുമാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. മാഗസിന്റെ പേരോ ഉള്ളടക്കമോ മാറ്റാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
മാഗസിനിലെ കവര്‍ പേജിലെ ചിത്രമടക്കം മൂന്ന് ചിത്രങ്ങള്‍ മാറ്റാനാണ് ആവശ്യപ്പെട്ടത്. മൂന്നോളം പേജുകളിലെ ചിത്രങ്ങള്‍ റീ ഡിസൈന്‍ ചെയ്യാനും വിദ്യാര്‍ത്ഥികളോട് പറഞ്ഞു. പൊന്നാനിയുടെ യഥാസ്ഥിതിക അന്തരീക്ഷത്തില്‍ മാഗസിനിലെ ചില ചിത്രങ്ങള്‍ പ്രതിലോമപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇത്തരമൊരു നടപടിക്ക് പിന്നിലെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്.

മാറ്റിവരയ്ക്കാന്‍ നിര്‍ദേശിച്ചു...
വിവാദമുണ്ടാകാന്‍ സാധ്യതയുള്ള ചില പേജുകളിലെ ചിത്രങ്ങള്‍ മാറ്റിവരയ്ക്കാനാണ് ആവശ്യപ്പെട്ടത്. ചിത്രങ്ങള്‍ മാറ്റാനുള്ള നിര്‍ദേശം സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിച്ചതാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. തുടര്‍ന്ന് മാഗസിന് എഡിറ്ററെയും യൂണിയന് ഭാരവാഹികളെയും സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് വിളിച്ചുവരുത്തി ഈ തീരുമാനം അറിയിച്ചു.

പ്രിന്റിംഗുമായി മുന്നോട്ട് പോയി...
എന്നാല്‍ ചിത്രങ്ങള്‍ റീഡിസൈന്‍ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ യൂണിയന് ഭാരവാഹികള്‍ തയ്യാറായില്ല. പിന്നീടും ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും മാഗസിന് സ്വയം പ്രിന്റ് ചെയ്യാനുള്ള തീരുമാനവുമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോയെന്നും കുറിപ്പിലുണ്ട്.

വാര്‍ത്തകള്‍ തെറ്റെന്നും പ്രിന്‍സിപ്പല്‍...
മാഗസിന് കോളേജ് വിലക്കി എന്നതും, മതമൗലിക വാദികള്‍ കോളേജ് അധികാരികളെ സ്വാധീനിക്കുന്നു എന്ന രീതിയിലും വന്ന വാര്‍ത്തകള്‍ ശരിയല്ല. പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ മാനേജ്മെന്റിന്റെയും പിടിഎയുടെയും അഭിപ്രായം ആരായുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നു. മാഗസിന് ഫണ്ട് തടഞ്ഞു എന്നത് തെറ്റാണെന്നും, കോളേജിന്റെ ഔദ്യോഗിക മാഗസിനല്ലാത്തതിനാലും, മാഗസിന് ഫണ്ട് എന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും പിരിച്ച തുക സര്‍ക്കാര്‍ പരിശോധനയ്ക്ക് വിധേയമാണെന്നതിനാല്‍ പ്രിന്‍സിപ്പലിന് നല്‍കാനാവില്ലെന്നാണ് പറഞ്ഞതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഒരു മാറ്റവുമില്ലാതെ...
അശ്ലീലതയുണ്ടെന്ന് ആരോപിച്ച് മാനേജ്മെന്റ് വിലക്കിയ മാഗസിന് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കി വിതരണം ചെയ്തിരുന്നു. മാഗസിന്റെ പേരും ചിത്രങ്ങളുമാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചതെന്നും, തങ്ങള്‍ സ്വരൂപിച്ച പണം കൊണ്ടാണ് മാഗസിന് പുറത്തിറക്കിയതെന്നും യൂണിയന് ഭാരവാഹികളും പറഞ്ഞിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications