കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലയല്ല പ്രശ്‌നം, മുലയുടെ ചിത്രങ്ങള്‍!മാഗസിനിലെ ചിത്രങ്ങളാണ് പ്രശ്‌നങ്ങളെന്ന് എംഇഎസ് പ്രിന്‍സിപ്പല്‍

മാഗസിന്റെ പേരോ ഉള്ളടക്കമോ മാറ്റാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Google Oneindia Malayalam News

മലപ്പുറം: പൊന്നാനി എംഇഎസ് കോളേജിലെ മുല മുറിക്കപ്പെട്ടവര്‍ എന്ന മാഗസിന്‍ വിലക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം. മാഗസിന്റെ പേരല്ല പ്രശ്‌നമെന്നും, മാഗസിനിലെ കവര്‍ പേജിലുള്‍പ്പെടെയുള്ള ചില ചിത്രങ്ങളാണ് പ്രശ്‌നമെന്നുമാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. മാഗസിന്റെ പേരോ ഉള്ളടക്കമോ മാറ്റാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മാഗസിനിലെ കവര്‍ പേജിലെ ചിത്രമടക്കം മൂന്ന് ചിത്രങ്ങള്‍ മാറ്റാനാണ് ആവശ്യപ്പെട്ടത്. മൂന്നോളം പേജുകളിലെ ചിത്രങ്ങള്‍ റീ ഡിസൈന്‍ ചെയ്യാനും വിദ്യാര്‍ത്ഥികളോട് പറഞ്ഞു. പൊന്നാനിയുടെ യഥാസ്ഥിതിക അന്തരീക്ഷത്തില്‍ മാഗസിനിലെ ചില ചിത്രങ്ങള്‍ പ്രതിലോമപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇത്തരമൊരു നടപടിക്ക് പിന്നിലെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്.

മാറ്റിവരയ്ക്കാന്‍ നിര്‍ദേശിച്ചു...

മാറ്റിവരയ്ക്കാന്‍ നിര്‍ദേശിച്ചു...

വിവാദമുണ്ടാകാന്‍ സാധ്യതയുള്ള ചില പേജുകളിലെ ചിത്രങ്ങള്‍ മാറ്റിവരയ്ക്കാനാണ് ആവശ്യപ്പെട്ടത്. ചിത്രങ്ങള്‍ മാറ്റാനുള്ള നിര്‍ദേശം സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിച്ചതാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. തുടര്‍ന്ന് മാഗസിന്‍ എഡിറ്ററെയും യൂണിയന്‍ ഭാരവാഹികളെയും സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് വിളിച്ചുവരുത്തി ഈ തീരുമാനം അറിയിച്ചു.

പ്രിന്റിംഗുമായി മുന്നോട്ട് പോയി...

പ്രിന്റിംഗുമായി മുന്നോട്ട് പോയി...

എന്നാല്‍ ചിത്രങ്ങള്‍ റീഡിസൈന്‍ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ യൂണിയന്‍ ഭാരവാഹികള്‍ തയ്യാറായില്ല. പിന്നീടും ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും മാഗസിന്‍ സ്വയം പ്രിന്റ് ചെയ്യാനുള്ള തീരുമാനവുമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോയെന്നും കുറിപ്പിലുണ്ട്.

വാര്‍ത്തകള്‍ തെറ്റെന്നും പ്രിന്‍സിപ്പല്‍...

വാര്‍ത്തകള്‍ തെറ്റെന്നും പ്രിന്‍സിപ്പല്‍...

മാഗസിന്‍ കോളേജ് വിലക്കി എന്നതും, മതമൗലിക വാദികള്‍ കോളേജ് അധികാരികളെ സ്വാധീനിക്കുന്നു എന്ന രീതിയിലും വന്ന വാര്‍ത്തകള്‍ ശരിയല്ല. പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും അഭിപ്രായം ആരായുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നു. മാഗസിന്‍ ഫണ്ട് തടഞ്ഞു എന്നത് തെറ്റാണെന്നും, കോളേജിന്റെ ഔദ്യോഗിക മാഗസിനല്ലാത്തതിനാലും, മാഗസിന്‍ ഫണ്ട് എന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും പിരിച്ച തുക സര്‍ക്കാര്‍ പരിശോധനയ്ക്ക് വിധേയമാണെന്നതിനാല്‍ പ്രിന്‍സിപ്പലിന് നല്‍കാനാവില്ലെന്നാണ് പറഞ്ഞതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഒരു മാറ്റവുമില്ലാതെ...

ഒരു മാറ്റവുമില്ലാതെ...

അശ്ലീലതയുണ്ടെന്ന് ആരോപിച്ച് മാനേജ്‌മെന്റ് വിലക്കിയ മാഗസിന്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കി വിതരണം ചെയ്തിരുന്നു. മാഗസിന്റെ പേരും ചിത്രങ്ങളുമാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതെന്നും, തങ്ങള്‍ സ്വരൂപിച്ച പണം കൊണ്ടാണ് മാഗസിന്‍ പുറത്തിറക്കിയതെന്നും യൂണിയന്‍ ഭാരവാഹികളും പറഞ്ഞിരുന്നു.

English summary
Ponnani mes college principal's explanation on magazine issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X