കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് മിശ്രവിവാഹം ചെയ്ത വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പാള്‍ ശിക്ഷിച്ചതിങ്ങനെ, നാണംകെട്ട പരിപാടി..

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: മിശ്ര വിവാഹം ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല, എന്നാലും കൂടുതല്‍ പേരും ഇതിനെ എതിര്‍ക്കുന്നവര്‍ തന്നെ, ഇത്രയും സാക്ഷരത നിറഞ്ഞ കേരളത്തില്‍ ആയാലോ? കോഴിക്കോടു കാരിയായ പെണ്‍കുട്ടി മിശ്ര വിവാഹം ചെയ്തതിന് ശിക്ഷ നല്‍കിയത് ഇങ്ങനെയാണ്. അതും രക്ഷിതാക്കളല്ല, പെണ്‍കുട്ടി പഠിക്കുന്ന കോളേജ് പ്രിന്‍സിപ്പാളാണ് പെണ്‍കുട്ടിയോട് അനീതി കാണിച്ചത്.

രക്ഷിതാക്കളുടെ സമ്മതമില്ലാതെ മിശ്രവിവാഹം ചെയ്തുവെന്നാരോപിച്ച് വിദ്യാര്‍ഥിനിയെ കോളേജില്‍ നിന്നും വിലക്കി. നടക്കാവ് എം ഇ എസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്കാണ് കോളേജില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മാവൂര്‍ സ്വദേശിയായ നീരജയെയാണ് കോളേജ് അധികൃതര്‍ വിലക്കിയത്.

സാക്ഷര കേരളത്തില്‍ ഇങ്ങനെ

സാക്ഷര കേരളത്തില്‍ ഇങ്ങനെ

ഇത്രയും സാക്ഷരത നേടിയ കേരളത്തിലാണ് ഒരു പെണ്‍കുട്ടി മിശ്ര വിവാഹം ചെയ്തതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതും തുടര്‍ പഠനത്തിനാണ് വിലക്ക്.

കോളേജില്‍ വിലക്ക്

കോളേജില്‍ വിലക്ക്

മാവൂര്‍ സ്വദേശിയായ നീരജയെയാണ് മിശ്ര വിവാഹം ചെയ്തതിനെ തുടര്‍ന്ന് കോളേജില്‍ നിന്നും വിലക്കിയത്. നടക്കാവ് എം ഇ എസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് നീരജ.

വിവാഹം

വിവാഹം

ഒരാഴ്ച മുന്‍പാണ് നീരജ കൊയിലാണ്ടി സ്വദേശി മുഹമ്മദ് റമീസുമായി വിവാഹിതരായത്.

കോളേജില്‍ തുടരാനാവില്ല

കോളേജില്‍ തുടരാനാവില്ല

വിവാഹ ശേഷം കോളേജിലെത്തിയ ഇരുവരും അവധിക്കാര്യം കോളേജ് പ്രിന്‍സിപ്പാലുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ രക്ഷിതാക്കളുടെ അനുവാദമില്ലാതെ വിവാഹിതരായതിനാല്‍ കോളേജില്‍ പഠനം തുടരാനാവില്ലെന്ന് പ്രിന്‍സിപ്പാല്‍ അറിയിക്കുകയായിരുന്നു.

കോളേജ് നിയമങ്ങള്‍ക്ക് വിരുദം

കോളേജ് നിയമങ്ങള്‍ക്ക് വിരുദം

രക്ഷിതാക്കളെ അറിയിക്കാതെ മിശ്രവിവാഹം ചെയ്തത് കോളേജ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വൈസ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

സര്‍ട്ടിഫിക്കറ്റ്

സര്‍ട്ടിഫിക്കറ്റ്

കോളേജില്‍ നിന്ന് തന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ യുണിവേഴ്‌സിറ്റിയില്‍ പോയി വാങ്ങാന്‍ നീരജയോട് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടു.

English summary
college principal dismissed girl student for inter caste marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X