കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പന്‍ എല്ലാവരുടേതുമല്ലേ എന്ന് പോസ്റ്റിട്ടു! പെണ്‍കുട്ടിക്ക് മര്‍ദ്ദനം! വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
അയ്യപ്പന്‍ എല്ലാവരുടേതുമല്ലേ എന്ന് പോസ്റ്റിട്ടതിന് പെണ്‍കുട്ടിക്ക് മര്‍ദ്ദനം

ശബരിമലയില്‍ അയ്യപ്പന്‍റെ പേരില്‍ കേരളം കണ്ടത് വലിയ രീതിയുളള പ്രതിഷേധങ്ങളായിരുന്നു. ശരണം വിളി മാത്രം മുഴുകിയിരുന്ന ശബരിമല സന്നിധാനത്ത് കലാപത്തിന് സമാനമായ അന്തരീക്ഷമായിരുന്നു നിലനിന്നത്. വിശ്വാസത്തിന്‍റെ പേരില്‍ ഭക്തര്‍ എന്ന് അവകാശപ്പെടുന്നവര്‍ നിയമം വരെ കൈയ്യിലെടുക്കുന്ന അവസ്ഥ.

സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നത് ചോദ്യം ചെയ്താല്‍ മര്‍ദ്ദനമായിരുന്നു മറുപടി.മലകയറാനെത്തിയ നിരവധി സ്ത്രീകളാണ് പ്രതിഷേധത്തിനൊടുവില്‍ മലയിറങ്ങിയത്. മലകയറാനെത്തിയവരെ മാത്രമല്ല ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരെ പോലും വിശ്വാസികളെന്ന് ആക്രോശിക്കുന്ന ഈ കൂട്ടം ആക്രമിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അയ്യപ്പന്‍ എല്ലാവരുടേതുമല്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി.

 വിധിയെ അനുകൂലിച്ചു

വിധിയെ അനുകൂലിച്ചു

സുപ്രീം കോടതി വിധിയെ പിന്തുണച്ച് എറണാകുളം ഇടപ്പള്ളി സ്റ്റാസ് കോളേജിലെ മൂന്നാം വര്‍ഷ സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിനിയായ അപര്‍ണയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അയ്യപ്പന്‍ എല്ലാവരുടേതുമല്ലേ ​എന്നായിരുന്നു അപര്‍ണയുടെ പോസ്റ്റ്.

 കൊലവിളി

കൊലവിളി

എന്നാല്‍ ഇതിനെതിരെ നിരവധി ആര്‍എസ്എസുകാര്‍ കൊലവിളിയുമായി പോസ്റ്റിന് താഴെ രംഗത്തെത്തിയിരുന്നു. ഇതോടെ അപര്‍ണ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ ഇന്ന് രാവിലെ വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വൈക്കം ക്ഷേത്രത്തില്‍ അപര്‍ണ എത്തിയിരുന്നു.

 മര്‍ദ്ദനം

മര്‍ദ്ദനം

എന്നാല്‍ ക്ഷേത്രത്തില്‍ എത്തിയ താന്‍ തൊഴുത് ഇറങ്ങിയപ്പോള്‍ ചില ആര്‍എ​സ്എസുകാര്‍ വന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് അപര്‍ണ വൈക്കം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 കൊടും മര്‍ദ്ദനം

കൊടും മര്‍ദ്ദനം

കണ്ണന്‍ എന്നയാള്‍ തന്നെ അക്രമിക്കുകയും തന്റെ ഫോണ്‍ വാങ്ങി വലിച്ചെറിയുകയും ചെയ്യുകയായിരുന്നുവെന്ന് അപര്‍ണ പറയുന്നു. ഇതിനിടെ പലതവണ തന്നെ തെറി പറഞ്ഞ കണ്ണന്‍ പിന്നീട് കൊടും മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നെന്നും അപര്‍ണ പറഞ്ഞു

 ആണ്‍പിള്ളേരെ തിരുത്താന്‍

ആണ്‍പിള്ളേരെ തിരുത്താന്‍

ഓടിക്കൂടിയ നാട്ടുകാരും അടിച്ചയാളുടെ അമ്മയും പിന്നീട് തന്നെ കുറ്റം പറയുകയായിരുന്നു. ‘നീ ആമ്പിള്ളേരെ തിരുത്താന്‍ നടന്നിട്ടല്ലേ' എന്നായിരുന്നു മര്‍ദ്ദിച്ചയാളുടെ അമ്മയുടെ പ്രതികരണമെന്നും അപര്‍ണ മാധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ

വീഡിയോ പൂര്‍ണരൂരം

English summary
college student attacked over facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X