Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളേജ് വിദ്യാർത്ഥിനി വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ! സംഭവം പാലക്കാട്...

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

പാലക്കാട്: പുതുപ്പരിയാരത്ത് കോളേജ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടിൽ മണികണ്ഠൻ-സുനിത ദമ്പതികളുടെ മകൾ അശ്വതിയെയാണ് വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആലത്തൂർ എസ്എൻ കോളേജ് വിദ്യാർത്ഥിനിയായ അശ്വതി തിങ്കളാഴ്ച വൈകീട്ടാണ് വീട്ടിലെ അടുക്കളയിൽ വച്ച് ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിയ മാതാവാണ് അശ്വതിയുടെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് അയൽവാസികളെയും പോലീസിനെയും വിവരമറിയിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. അതേസമയം, അശ്വതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച...

തിങ്കളാഴ്ച...

പാലക്കാട് ആലത്തൂർ എസ്എൻ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അശ്വതി തിങ്കളാഴ്ച രാവിലെയും കോളേജിൽ പോയിരുന്നു. എന്നാൽ രാവിലെ പതിനൊന്ന് മണിയോടെ കോളേജിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തി. ഇതിനുശേഷമാണ് അശ്വതി വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത്. സംഭവസമയത്ത് അശ്വതിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. അതിനാൽ തന്നെ അശ്വതി ജീവനൊടുക്കിയ വിവരം മണിക്കൂറുകളോളം ആരുമറിഞ്ഞതുമില്ല. പുറത്തുപോയിരുന്ന മാതാവ് വൈകീട്ട് അഞ്ചു മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മകളെ അടുക്കളയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാതാവിന്റെ നിലവിളിയും കരച്ചിലും കേട്ടാണ് അയൽവാസികളും സംഭവമറിഞ്ഞത്.

 ആത്മഹത്യ...

ആത്മഹത്യ...

പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടിൽ മണികണ്ഠൻ-സുനിത ദമ്പതികളുടെ മകൾ അശ്വതി തൂങ്ങിമരിച്ച വിവരമറിഞ്ഞ് ആലത്തൂർ പോലീസും ഉടൻതന്നെ സ്ഥലത്തെത്തി. അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അടുക്കളയിലും വീട്ടിലും പരിശോധന നടത്തിയ പോലീസ് സംഘം ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നും, മരണത്തെ സംബന്ധിച്ച് മറ്റ് ദുരൂഹതകളില്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, അശ്വതിയുടെ ആത്മഹത്യാക്കുറിപ്പിൽ ജീവനൊടുക്കിയതിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നാണ് സൂചന. ആലത്തൂർ എസ്എൻ കോളേജിലെ ചില അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് അശ്വതി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.

 അന്വേഷണം....

അന്വേഷണം....

അശ്വതിയുടെ ആത്മഹത്യാക്കുറിപ്പിൽ എസ്എൻ കോളേജിലെ രണ്ട് അദ്ധ്യാപികമാരുടെയും അഞ്ച് വിദ്യാർത്ഥിനികളുടെയും പേരുകൾ എടുത്തുപറയുന്നുണ്ട്. ഇവരുടെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കുന്നുവെന്നാണ് അശ്വതി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ പോലീസ് ഈ അദ്ധ്യാപികമാരെയും വിദ്യാർത്ഥിനികളെയും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ കോളേജിൽ എന്താണ് സംഭവിച്ചതെന്നോ, ആത്മഹത്യാക്കുറിപ്പിൽ പറയുന്ന അദ്ധ്യാപികമാർ ആരാണെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, കോളേജിൽ തെറ്റായ രീതിയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു എസ്എൻ കോളേജ് പ്രിൻസിപ്പലിന്റെ പ്രതികരണം. അശ്വതി അടുത്തിടെ കോളേജിൽ ഹാജരാകാത്തത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു. മനോരമ ന്യൂസ് ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+