ചെങ്ങന്നൂരില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്കുറിപ്പ്
ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസത്തില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ആതിരയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.
മരണത്തിന് കാരണം പ്രണയനൈരാശ്യമല്ലെന്നും ജീവിതത്തിലെ നിര്‍ണായകമായ ദിവസമായിരുന്നു എന്നും പറയുന്നു. നോട്ട് ബുക്കിലും പരീക്ഷാ പേപ്പറിലുമായാണ് ആത്മഹത്യക്കുറിപ്പ് എഴുത്തിയിരുന്നത്. മരിക്കുന്നത് എങ്ങനെയാണെന്ന് നോട്ട് ബുക്കില്‍ മുന്‍പു തന്നെ എഴുത്തി വെച്ചിരുന്നു.

മരിക്കുന്നതിനുള്ള കാരണം മാത്രം വ്യക്തമല്ല. കൈയ്യിലെ ഞെരമ്പ് മുറിച്ച്, വിഷം കഴിച്ച് കോളേജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ചാടിയാണ് ആതിര ആത്മഹത്യ ചെയ്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടാം വര്‍ഷ ബോട്ടണി ബിരുദ്ധ വിദ്യാര്‍ത്ഥിയാണ് ആരിത. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ആതിര കഴിഞ്ഞ സര്‍വ്വകലാശാല പരീക്ഷയില്‍ രണ്ട് വിഷയത്തില്‍ തോറ്റിരുന്നു. ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.












Click it and Unblock the Notifications