കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു: സംഭവം ചെങ്ങന്നൂരില്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.
രണ്ടാം വര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥിയായ ആതിരാ കൃഷ്ണനാണ്(20) ആത്മഹത്യ ചെയ്തത്. വെന്മണി സ്വദേശിനിയാണ് പെണ്‍കുട്ടി.

കൈയ്യിലെ ഞെരമ്പ് മുറിച്ച് കോളേജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും പെണ്‍കുട്ടി ചാടുകയായിരുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.
പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആത്മഹത്യക്കുറിപ്പുകളോ മറ്റു കാരണങ്ങളോ ഇതു വരെയും പുറത്തു വന്നിട്ടില്ല.












Click it and Unblock the Notifications