കണ്ണൂരില്‍ ബസ്സുകളുടെ മത്സരയോട്ടം; സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ്സുകളുടെ മത്സരപ്പാച്ചിലിനിടെ ബസ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു. പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂരിലെ താഴെ ചൊവ്വയിലാണ് സ്വകാര്യ ബസിടിച്ച് എസ്എന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അതിര മരിച്ചത്.
പിതാവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പിന്നില്‍നിന്ന് അമിത വേഗത്തിലെത്തിയ ബസ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആതിര ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

അപകടം നടന്നതോടെ ബസിലെ ജീവനക്കാര്‍ ബസ് നിര്‍ത്തി ഓടി രക്ഷപ്പെട്ടു. ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ ബസ് തല്ലിതകര്‍ത്തു. കണ്ണൂരില്‍ നിന്ന് കോഴിക്കോട് പോവുകയായിരുന്ന ഒമേഗ ബസാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ആതിരയുടെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും കോളേജ് വിദ്യാര്‍ത്ഥികളും കണ്ണൂര്‍ തലശേരി ദേശീയ പാത ഉപരോധിച്ചു. ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്ന് കണ്ണൂരില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Read Also: ആറ് മാസം പ്രായയമുള്ള കുരുന്നിനോടും കാമഭ്രാന്ത്: പ്രതികള്‍ അയല്‍വാസികളും ബന്ധുക്കളും...
Read Also: സരിതയുടെ അറസ്റ്റിന് പിന്നിലെ കളികള്‍, എസ്‌ഐ എങ്ങനെ സിഐ ആയി; വിധിപ്പകര്‍പ്പിലെ ദുരൂഹത!
Read Also: പിണറായി പറഞ്ഞത് പച്ചക്കള്ളം : കരിങ്കൊടി കാണിച്ചത് കെഎസ്‌യു, പുറത്തിറക്കിയത് ശബരിനാഥ് എംഎല്‍എ...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications