മലയാളി പെണ്‍കുട്ടിയുടെ കുളിമുറിദൃശ്യം മലയാളി കൂട്ടുകാരി പകര്‍ത്തി, ഒടുവില്‍ വാട്‌സ്ആപ്പില്‍; എന്തിന്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ബെംഗളൂരു/പാലക്കാട്: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒരു പുതിയ സംഭവം ഒന്നും അല്ല. എന്നാല്‍ ബെംഗളൂരുവില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന രണ്ട് മലയാളി പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം എത്തിച്ചത് ഗുരുതരമായ സംഭവ വികാസങ്ങളിലേക്കാണ്.

ഗംഗേശാനന്ദ പോലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്....!! ഇതാണോ ശരിക്കും സംഭവിച്ചത്!!

രാജസ്ഥാന്‍ ജഡ്ജിയല്ല... കേരളത്തിലെ ബിജെപി നേതാവിന്റെ മണ്ടത്തരം കണ്ടാല്‍ കണ്ണ് തള്ളും!!!

സഹപാഠിയും ഹോസ്റ്റലില്‍ ഒരേ മുറി പങ്കിടുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയായിരുന്നു ഭീഷണി. ഒടുവില്‍ അപ്രതീക്ഷിതമായി ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

വേണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി പിന്‍വാങ്ങിയ സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തപ്പോള്‍ സംഭവിച്ചത് !!

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികളായ പാലക്കാട് സ്വദേശിനിയും തൃശൂര്‍ സ്വദേശിനിയും തമ്മിലായിരുന്നു പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ അത് വലിയ പ്രശ്‌നങ്ങളിലേക്കാണ് എത്തിയിരിക്കുന്നത്. രാഷ്ട്രദീപികയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദ്യാർത്ഥിനികൾ

വിദ്യാർത്ഥിനികൾ

രണ്ട് പേരും യലഹങ്കയിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ്. ഹോസ്റ്റലില്‍ ഒരു മുറിയില്‍ ആയിരുന്നു താമസം.

പരീക്ഷയും മാര്‍ക്കും

പരീക്ഷയും മാര്‍ക്കും

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതും കൂടിയതും സംബന്ധിച്ചുള്ള പ്രശ്‌നമാണ് ഇത്രയം വലിയ ദുരന്തമായി മാറിയത്. പ്രതികാരം ചെയ്യാന്‍ ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ

കുളിമുറിയില്‍ ഒളിക്യാമറ

സഹപാഠി കുളിക്കുമ്പോള്‍ കുളിമുറിയില്‍ ഒളിക്യാമറ വച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതിന്റെ പേരില്‍ സഹപാഠിയെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തു.

തൃശൂര്‍, പാലക്കാട് സ്വദേശിനികള്‍

മലയാളികള്‍ തന്നെയാണ് രണ്ട് പേരും. ഒരേ മുറിയില്‍ താമസിച്ച് ഒരേ കോളേജില്‍ പഠിക്കുന്നവര്‍.ഇതില്‍ ഒരു പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പഠിക്കാന്‍ മോശം

പഠിക്കാന്‍ മോശം

കൂട്ടത്തില്‍ ഒരാള്‍ പഠനത്തില്‍ അല്‍പം പിറകിലായിരുന്നത്രെ. ഇതിന്റെ പേരില്‍ മറ്റേ പെണ്‍കുട്ടിയും സുഹൃത്തുക്കളും പരിഹസിക്കാറുണ്ടായിരുന്നു എന്നാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ എന്ത് കാര്യം എന്നല്ലേ...

റിസള്‍ട്ട് വന്നപ്പോള്‍ മാറിമറിഞ്ഞു

റിസള്‍ട്ട് വന്നപ്പോള്‍ മാറിമറിഞ്ഞു

എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ മാര്‍ക്ക് കൂടുതല്‍ കിട്ടിയത് പഠനത്തില്‍ അല്‍പം മോശമായ കുട്ടിയ്ക്കായിരുന്നു. ഇതിന്റെ ദേഷ്യം തീര്‍ക്കാനും പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്താനും ആയിരുന്നത്രെ ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഭീഷണിപ്പെടുത്തിയപ്പോള്‍

ഭീഷണിപ്പെടുത്തിയപ്പോള്‍

മൂന്ന് ദിവസമാണ് സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷേ ഭീഷണിയില്‍ വഴങ്ങാതെ പെണ്‍കുട്ടി കോളേജ് അധികൃതരോട് പരാതിപ്പെട്ടു.

മൊബൈല്‍ ഫോണ്‍ കേടായപ്പോള്‍

മൊബൈല്‍ ഫോണ്‍ കേടായപ്പോള്‍

ഇതിനിടയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേടായത്. നന്നാക്കുന്നതിനായി ബെംഗളൂരിവിലെ ഒരു ഷോപ്പില്‍ കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തായത്.

എല്ലാം തുറന്നുപറഞ്ഞു

ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി തന്നെ എല്ലാ വിവരങ്ങളും തുറന്ന് പറഞ്ഞു. കോളേജ് അധികൃതര്‍ പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പോലീസ് കേസ് എടുത്തിട്ടുണ്ട്.

സംഭവം നടന്നത്

സംഭവം നടന്നത്

കഴിഞ്ഞ മാസം ആയിരുന്നു ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത് എന്നാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
College Student's revenge ended in a tragic incident.
Please Wait while comments are loading...