റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, സംഭവം വടകരയില്‍
വടകര: റാഗിങിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കോഴിക്കോട് വടകര തോടന്നൂര്‍ സ്വദേശിനിയായ ഷഹ്നാസാണ് ആത്മഹത്യ ചെയ്തത്. വടകര ചെമ്മരത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ത്ഥിയാണ് ഷഹ്നാസ്.
കോളേജില്‍ റാഗിങ് നടന്നതായി ഷഹ്നാസ് വീട്ടുക്കാരോട് പറഞ്ഞിരുന്നു. റാഗിങിന് ശേഷം മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നും ഇതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് എന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ മാസത്തിലാണ് കര്‍ണാടകയിലെ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥിയായ കുറ്റിപുറം സ്വദേശിനി അശ്വതി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങിന് ഇരയായി ഗുരുതരാവസ്ഥയില്‍ നാട്ടിലെത്തിയത്.
റാഗിങ് ആന്റി സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ മറച്ചു വെയ്ക്കുന്നു എന്നതും കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുകയാണ്.












Click it and Unblock the Notifications