വിദ്യാർത്ഥികൾക്ക് വാക്സിനേഷന് മുൻഗണന: സ്വകാര്യ ബസ് ജീവനക്കാരെയും അതിഥി തൊഴിലാളികളെയും പരിഗണിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണന നൽകാൻ സംസ്ഥാന സർക്കാർ. 18 വയസ്സ് മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് മുൻഗണന ലഭിക്കുക. ആരോഗ്യവകുപ്പ് ഇക്കാര്യം നിർദേശിച്ചുകൊണ്ട് പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
Recommended Video
വിദേശത്തേയ്ക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി പോകാനിരിക്കുന്ന വിദ്യാർത്ഥികൾക്കും വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന ലഭിക്കും. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കുന്ന സാഹചര്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ വാക്സിൻ നൽകിക്കൊണ്ട് ക്ലാസുകൾ റെഗുലർ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്‌നേഹ പ്രകടനമാണ് ചുംബനം; രണ്ടുപേര്‍ ചുംബിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍... ഇന്ന് ലോക ചുംബന ദിനം
വിദ്യാർത്ഥികൾക്ക് പുറമേ സ്വകാര്യ ബസ് ജീവനക്കാർക്കും അതിഥി തൊഴിലാളികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും മുൻഗണനാ അടിസ്ഥാനത്തിൽ കൊവിഡ് വാക്സിൻ നൽകും. സെക്രട്ടറിയേറ്റിലേയും നിയമസഭയിലേയും ജീവനക്കാർക്കും ഇത്തരത്തിൽ മുൻഗണനാ ക്രമത്തിൽ വാക്സിൻ സ്വീകരിക്കാനും വഴിയൊരുങ്ങുന്നുണ്ട്. 56 വിഭാഗത്തിൽപ്പെട്ടവർക്കാണ് നേരത്തെ കൊവിഡ് വാക്സിനേഷന് മുൻഗണന നൽകിയിരുന്നത്. ഇതിനെല്ലാം പുറമേയാണ് കൂടുതൽ വിഭാഗങ്ങളെ ഈ പട്ടികയിൽപ്പെടുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.
പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications