കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല മറച്ചുവെയ്ക്കണമെന്ന് പറഞ്ഞ എംഇഎസിനെ വെല്ലുവിളിച്ച് മുല മുറിക്കപ്പെട്ടവര്‍ മാഗസിന്‍ പുറത്തിറക്കി

മാഗസിന്റെ ഉള്ളടക്കത്തിലും ചിത്രങ്ങളിലും അശ്ലീലതയുണ്ടെന്നായിരുന്നു പൊന്നാനി എംഇഎസ് കോളേജ് മാനേജ്‌മെന്റ് പറഞ്ഞത്.

Google Oneindia Malayalam News

മലപ്പുറം: അശ്ലീലതയുണ്ടെന്ന് ആരോപിച്ച് പൊന്നാനി എംഇഎസ് കോളേജ് മാനേജ്‌മെന്റ് വിലക്കിയ മുല മുറിക്കപ്പെട്ടവര്‍ മാഗസിന്‍ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കി. കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 7 ചൊവ്വാഴ്ച രാവിലെ ക്യാംപസില്‍ നടന്ന ചടങ്ങിലാണ് മാഗസിന്‍ പുറത്തിറക്കിയത്. കോളേജിലെ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായിരുന്നു.

മുല മറച്ചുവെയ്‌ക്കേണ്ടത്...'മുല മുറിക്കപ്പെട്ടവര്‍' മാഗസിന്‍ വിലക്കി പൊന്നാനി എംഇഎസ് കോളേജ്...മുല മറച്ചുവെയ്‌ക്കേണ്ടത്...'മുല മുറിക്കപ്പെട്ടവര്‍' മാഗസിന്‍ വിലക്കി പൊന്നാനി എംഇഎസ് കോളേജ്...

മുല മുറിക്കപ്പെട്ടവര്‍ എന്ന പേരിലും, മാഗസിന്റെ ഉള്ളടക്കത്തിലും ചിത്രങ്ങളിലും അശ്ലീലതയുണ്ടെന്നായിരുന്നു പൊന്നാനി എംഇഎസ് കോളേജ് മാനേജ്‌മെന്റ് പറഞ്ഞത്. മാഗസിന്റെ പേരിലും ചിത്രങ്ങളിലും മാറ്റം വരുത്താതെ മാഗസില്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. മാഗസിന്‍ ഫണ്ടും മാനേജ്‌മെന്റ് തടഞ്ഞിരുന്നു. എന്നാല്‍ മാഗസിനില്‍ ഒരു മാറ്റവും വരുത്താനാകില്ലെന്ന് അറിയിച്ച എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയനും വിദ്യാര്‍ത്ഥികളും മാഗസിന്‍ എന്തുവില കൊടുത്തും പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

പുറത്തിറക്കാനാകില്ലെന്ന് മാനേജ്‌മെന്റ്...

പുറത്തിറക്കാനാകില്ലെന്ന് മാനേജ്‌മെന്റ്...

മുല മുറിക്കപ്പെട്ടവര്‍ എന്ന പേരും, മാഗസിനിലെ ചില ചിത്രങ്ങളും ലേഖനങ്ങളുമാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. മുല എന്നത് അശ്ലീല വാക്കാണെന്നും, അത് മറച്ചുവെയ്‌ക്കേണ്ടതുമാണെന്നുമാണ് മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഈ പേരിലും ചിത്രങ്ങളിലും മാഗസിന്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പൊന്നാനി എംഇഎസ് കോളേജിന്റെ നിലപാട്.

പള്ളിയിലും ചര്‍ച്ചയായി...

പള്ളിയിലും ചര്‍ച്ചയായി...

മാഗസിനില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചതോടെ മാഗസിന്‍ ഫണ്ട് മാനേജ്‌മെന്റ് തടഞ്ഞുവെച്ചിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം സ്വരൂപിച്ച് മാഗസിന്റെ പ്രിന്റിംഗുമായി യൂണിയന്‍ മുന്നോട്ട് നീങ്ങിയ സമയത്ത് പ്രിന്റിംഗ് നടന്നിരുന്ന കുന്ദംകുളത്തെ പ്രസിന് മാനേജ്‌മെന്റ് നോട്ടീസ് അയക്കുകയും ചെയ്തു. മാഗസിനുമായി ബന്ധപ്പെട്ട് കോളേജിന് സമീപത്തെ പള്ളിയിലും സംസാരമുണ്ടായിരുന്നു. ഇതാണ് മാനേജ്‌മെന്റിനെയും ചില അദ്ധ്യാപകരെയും മാഗസിന്‍ വിലക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

മാനേജ്‌മെന്റിനെ വെല്ലുവിളിച്ച് മുല മുറിക്കപ്പെട്ടവര്‍ പുറത്തിറക്കി...

മാനേജ്‌മെന്റിനെ വെല്ലുവിളിച്ച് മുല മുറിക്കപ്പെട്ടവര്‍ പുറത്തിറക്കി...

കോളേജ് മാനേജ്‌മെന്റിന്റെ വിലക്ക് മറികടന്ന് മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച രാവിലെയാണ് മുല മുറിക്കപ്പെട്ടവര്‍ മാഗസിന്‍ കോളേജ് യൂണിയന്‍ പുറത്തിറക്കിയത്. ഒരു മാറ്റവും വരുത്താതെ, വിദ്യാര്‍ത്ഥികളില്‍ നിന്നും പണം സ്വരൂപിച്ചാണ് മാഗസിന്‍ അച്ചടിച്ചത്. പൊന്നാനി എംഇഎസ് കോളേജ് ക്യാംപസില്‍ നടന്ന ചടങ്ങിന് മാറ്റുകൂട്ടാന്‍ ഊരാളി ബാന്‍ഡിന്റെ കലാവിരുന്നുമുണ്ടായിരുന്നു.

English summary
Ponnani mes college union magazine released.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X