എസ്എഫ്ഐ നേതാവിന്‍റെ കൊലപാതകം; പ്രതികളായ രണ്ടു വിദ്യാര്‍ഥികളെ കോളജ് കൗണ്‍സില്‍ സസ്‌പെന്‍റ് ചെയ്തു
കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ രണ്ടു വിദ്യാര്‍ഥികളെ കോളജ് കൗണ്‍സില്‍ സസ്‌പെന്‍റ് ചെയ്തു.
മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി മുഹമ്മദ്, ഈ അധ്യയനം വര്‍ഷം പ്രവേശനം നേടിയ ഫാറൂഖ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഒളിവിലാണ്. കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ അനുവദിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.

ഗുരുതരമായി പരിക്കേറ്റ് അര്‍ജ്ജുന് ചികിത്സ സഹായം നല്‍കും. സംഭവത്തെ കുറിച്ച് കോളജ് പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കും. കോളജിലെ റഗുലര്‍ ക്ലാസുകള്‍ നാളെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ തിങ്കളാഴ്ച്ചയും ആരംഭിക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു.












Click it and Unblock the Notifications