കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയ ചാണ്ടിയെ പിണറായിക്കും രക്ഷിക്കാനാവില്ല.. കുരുക്ക് മുറുക്കി കളക്ടർ അനുപമ.. സിപിഎം രണ്ട് തട്ടിൽ

Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിവാദത്തില്‍ നാണം കെട്ടിരിക്കുകയാണ് സിപിഎമ്മും പിണറായി വിജയന്‍ സര്‍ക്കാരും. തോമസ് ചാണ്ടി കായല്‍ കയ്യേറി എന്നത് സംബന്ധിച്ച കളക്ടര്‍ അടക്കം റിപ്പോര്‍ട്ട് നല്‍കിയിട്ടും, കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. ഇനിയും കായല്‍ നികത്തും എന്ന് കേരളത്തെ മന്ത്രി വെല്ലുവിളിക്കുന്നത് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. അതിനിടെ മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ശരിവെച്ച് കൊണ്ട് കളക്ടര്‍ നൽകിയ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. ഈ റിപ്പോര്‍ട്ടിന് മുകളിലും പിണറായി സര്‍ക്കാര്‍ അടയിരിക്കാനാണോ ഉദ്ദേശിക്കുന്നത് എന്നതാണ് സംശയം ഉയരുന്നത്.

ദിലീപിനെ കുടുക്കിയെന്നത് മാത്രമല്ല, മഞ്ജു വാര്യർ പുതിയ വിവാദത്തിൽ.. പിച്ചച്ചട്ടിയിൽ കൈയിട്ട് വാരരുത്ദിലീപിനെ കുടുക്കിയെന്നത് മാത്രമല്ല, മഞ്ജു വാര്യർ പുതിയ വിവാദത്തിൽ.. പിച്ചച്ചട്ടിയിൽ കൈയിട്ട് വാരരുത്

പോലീസിനെതിരെ ദിലീപിന്റെ പൂഴിക്കടകന്‍!! ആ പ്രമുഖരെ തൊടാൻ പിണറായിക്ക് ഭയം? സർക്കാർ ഏറെ വിയർക്കുംപോലീസിനെതിരെ ദിലീപിന്റെ പൂഴിക്കടകന്‍!! ആ പ്രമുഖരെ തൊടാൻ പിണറായിക്ക് ഭയം? സർക്കാർ ഏറെ വിയർക്കും

കളക്ടറുടെ അന്തിമ റിപ്പോർട്ട്

കളക്ടറുടെ അന്തിമ റിപ്പോർട്ട്

ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മ്മാണത്തിന് വേണ്ടി തോമസ് ചാണ്ടി ഭൂമി കയ്യേറുകയും ഗുരുതര ചട്ടലംഘനങ്ങള്‍ നടത്തുകയും ചെയ്തതായി ജില്ലാ കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

ഭൂമി കയ്യേറിയിട്ടുണ്ടെന്ന് തന്നെ

ഭൂമി കയ്യേറിയിട്ടുണ്ടെന്ന് തന്നെ

റിസോര്‍ട്ട് നിര്‍മ്മാണത്തിനായി തോമസ് ചാണ്ടി ഭൂമി കയ്യേറിയിട്ടുണ്ട്. വയല്‍ നികത്തുന്നതിന് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2012 വരെ ലേക്ക് പാലസിലേക്ക് കരമാര്‍ഗം വഴിയില്ലായിരുന്നുവെന്നും 2013ല്‍ നെല്‍വയല്‍ നികത്തി റിസോര്‍ട്ടിലേക്ക് റോഡുണ്ടാക്കിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

ഗുരുതര നിയമലംഘനം

ഗുരുതര നിയമലംഘനം

വലിയ കുളം-സീറോ ജെട്ടി റോഡിലെ പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മ്മാണത്തിലാമ് കടുത്ത നിയമലംഘനങ്ങള്‍ നടന്നിരിക്കുന്നത്. സീറോ ജെട്ടി റോഡ് 4 മുതല്‍ 12 മീറ്റര്‍ വരെ വീതിയില്‍ തോമസ് ചാണ്ടിയുടെ കമ്പനി നികത്തിയെടുത്തു. ജലവകുപ്പിന്റെ ഭാഗത്ത് നിന്നും ഗുരുതര നിയമലംഘനം നടന്നു. നികത്തിയ നിലങ്ങള്‍ പൂര്‍വ്വ സ്ഥിതിയില്ലാക്കണം എന്നും കളക്ടറുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

സിപിഎം രണ്ട് തട്ടിൽ

സിപിഎം രണ്ട് തട്ടിൽ

അതേസമയം തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭയിലും സിപിഎമ്മിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത് വിഷയം എല്‍ഡിഎഫ് തീരുമാനത്തിന് വിടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തോമസ് ചാണ്ടിയെ നീക്കുന്നത് സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നുണ്ട്.

പുറത്താക്കുക തന്നെ വഴി

പുറത്താക്കുക തന്നെ വഴി

സിപിഐ തോമസ് ചാണ്ടിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോട് തോമസ് ചാണ്ടിയെ നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുക എന്നതില്‍ കവിഞ്ഞ് ഈ വിഷയത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും മറ്റ് വഴികളൊന്നുമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

സിപിഎം-സിപിഐ ഉഭയകക്ഷി യോഗം

സിപിഎം-സിപിഐ ഉഭയകക്ഷി യോഗം

തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഐക്യം രൂപപ്പെടുത്താനായിട്ടില്ല എന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെയാണ് തീരുമാനം ഇടത് മുന്നണിക്ക് വിട്ടിരിക്കുന്നതും. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിക്കെതിരെ തന്നെയാണ് ഭൂരിപക്ഷ നിലപാടുകളും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സിപിഎം-സിപിഐ ഉഭയകക്ഷി യോഗവും വിളിച്ച് ചേര്‍ക്കാന്‍ സാധ്യതയുണ്ട്.

പിന്തുണച്ച് എൻസിപി

പിന്തുണച്ച് എൻസിപി

വിവാദത്തില്‍ തോമസ് ചാണ്ടിക്ക് സ്വന്തം പാര്‍ട്ടിയായ എന്‍സിപി ഉറച്ച പിന്തുണയാണ് നല്‍കിയിരിക്കുന്നത്. തോമസ് ചാണ്ടിയെ വിമര്‍ശിച്ച സിപിഐ നേതാവ് സുധാകര്‍ റെഡ്ഡിക്കെതിരെ എന്‍സിപി ദേശീയ നേതൃത്വം രംഗത്ത് വന്നിരുന്നു. ഘടകകക്ഷികള്‍ തോമസ് ചാണ്ടി വിഷയത്തില്‍ വ്യത്യസ്ത തട്ടില്‍ നില്‍ക്കുന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്.

English summary
Alappuzha Collector TV Anupama's report against Thomas Chandy in land enchroachment issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X