ഓറഞ്ച് പാസ്‌പോർട്ടിൽ മോദിക്കിട്ട് അറഞ്ചംപുറഞ്ചം ട്രോളുകൾ... ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുമോ!!!

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ടിന്റെ നിറം നിശ്ചയിക്കുന്ന കാര്യം പറഞ്ഞതേയുള്ളൂ, പ്രതിഷേധം ആളിക്കത്തുകയാണ്. സംഗതി നടപ്പിലാക്കുകയോ നടപ്പിലാക്കാതിരിക്കുകയോ ചെയ്യട്ടേ, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പാസ്‌പോര്‍ട്ട് ആണ് താരം.

ആരാണ് ഈ പാസ്‌പോര്‍ട്ടിലെ നിറവ്യത്യാസം നടപ്പിലാക്കാന്‍ പോകുന്നത് എന്നാണ് ചിലരുടെ ചോദ്യം. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല എന്നത് തന്നെയാണ് ഇങ്ങനെ ഒരു ചോദ്യത്തിനുള്ള കാരണവും.

എന്തായാലും ട്രോളന്‍മാര്‍ ഇത് നല്ലൊരു ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. മോദിജിക്ക് മാത്രമല്ല കേട്ടോ ട്രോളുകള്‍!!!

ഉപദേശിക്കാനും പറ്റില്ലേ

ഉപദേശിക്കാനും പറ്റില്ലേ

ഇനിയിപ്പോള്‍ രക്ഷിതാക്കള്‍ക്ക് മക്കളെ ഒന്ന് പഠിക്കാന്‍ ഉപദേശിക്കാന്‍ പോലും പറ്റാതെ ആകുമോ എന്നാണ് സംശയം. എത്രകാലം പാസ്‌പോര്‍ട്ട് ഒക്കെ ഒളിപ്പിച്ച് വയ്ക്കാന്‍ പറ്റും!

ട്രോളാന്‍ വന്നാല്‍ പെട്രോള്‍

ട്രോളാന്‍ വന്നാല്‍ പെട്രോള്‍

ഓറഞ്ച് പാസ്‌പോര്‍ട്ടിന്റെ പേരില്‍ തന്നെ ട്രോളാന്‍ വന്നാല്‍ തിരിച്ചും ട്രോളുമെന്ന്... പക്ഷേ, അത് പെട്രോള്‍ വിലയുടെ വഴി ആയിരിക്കുമെന്ന് മാത്രം!!!

സമ്പൂര്‍ണ ഓറഞ്ച് പാസ്‌പോര്‍ട്ട്

സമ്പൂര്‍ണ ഓറഞ്ച് പാസ്‌പോര്‍ട്ട്

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ തുടങ്ങിയാല്‍ ഇങ്ങനെ ആകുമത്രെ കാര്യങ്ങള്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം സമ്പൂര്‍ണ ഓറഞ്ച് പാസ്‌പോര്‍ട്ട് എന്ന നേട്ടം കൈവരിക്കുമെന്ന്!

വീണ്ടും പണിപാളും!!!

വീണ്ടും പണിപാളും!!!

പരീക്ഷയ്ക്ക് പഠിക്കാന്‍ പറയുമ്പോള്‍ ആണ് കുട്ടികള്‍ ഇങ്ങനെ ഒക്കെ തിരിച്ചടിക്കുന്നത്. പാസ്‌പോര്‍ട്ടിന്റെ ശാപം വേറെ കിട്ടുമായിരിക്കും.

മാനം പോകും

മാനം പോകും

എന്തൊക്കെ വീരവാദം മുഴക്കിയാലും കാര്യമുണ്ടാവില്ല. പത്തി മാമന് കുഞ്ഞാവ പോലും ഇങ്ങനെ പണികൊടുക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റുമോ?

ഏത് പാസ്‌പോര്‍ട്ട്

ഏത് പാസ്‌പോര്‍ട്ട്

ഒരു കിലോ പാസ്‌പോര്‍ട്ട് എന്ന് മാത്രം പറഞ്ഞതുകൊണ്ട് വല്ല കാര്യവും ഉണ്ടോ... അതിന്റെ നിറവും കൂടി പറഞ്ഞാലല്ലേ പിടികിട്ടൂ!

ഈപ്പച്ചന്റെ പാസ്‌പോര്‍ട്ട്

ഈപ്പച്ചന്റെ പാസ്‌പോര്‍ട്ട്

നേരാ തിരുമേനീ... ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല; സോറി... നേരാ തിരുമേനി, ഈപ്പച്ചന്റെ പാസ്‌പോര്‍ട്ട് ഓറഞ്ചാണ്- ഇതായിരിക്കും ഇനി വരുന്ന ഡയലോഗ്.

സംഘ ജാതി, സംഘമതം!!!

സംഘ ജാതി, സംഘമതം!!!

കാവി(ഓറഞ്ച്) പാസ്‌പോര്‍ട്ട് ഉള്ള യുവാവിന് നീല പാസ്‌പോര്‍ട്ട് ഉള്ള യുവതികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. മതത്തിന്റേയും ജാതിയുടേയും കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷയുണ്ട്.

വേണ്ടായിരുന്നു

വേണ്ടായിരുന്നു

വലിയ കാര്യത്തില്‍ രണ്ട് നിറത്തിലുള്ള പാസ്‌പോര്‍ട്ട് ഒക്കെ ഏര്‍പ്പെടുത്തിയാല്‍ ഇങ്ങനെ ഒരു പണി കിട്ടാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല!

അത് ചോദിക്കരുത്

അത് ചോദിക്കരുത്

പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഒക്കെ ആയിരിക്കും ഇനി കൂടുതല്‍ പ്രശ്‌നങ്ങള്‍. ചേട്ടന്റെ പാസ്‌പോര്‍ട്ടിന്റെ നിറമെന്താണ് എന്ന് ചോദിച്ചാല്‍ തീര്‍ന്നില്ലേ കാര്യം!

രണ്ട് പണികള്‍!!!

രണ്ട് പണികള്‍!!!

പത്താം ക്ലാസ്സ് പാസ്സായില്ലെങ്കില്‍ എന്താ, ഡിഗ്രിയുണ്ടല്ലോ എന്ന്!!! പക്ഷേ, ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയാലോ!

എന്റെ ഐഡിയ ആയിപ്പോയി

എന്റെ ഐഡിയ ആയിപ്പോയി

സംഗതി നല്ല തീരുമാനം ഒക്കെ ആണെന്നാണ് പറയുന്നത്. പക്ഷേ, മോദിജി പത്താം ക്ലാസ്സ് പാസ്സായിട്ടില്ല എന്ന രീതിയില്‍ ഒക്കെ പറഞ്ഞ് പരത്തുന്നത് ഇത്തിരി കഷ്ടമല്ലേ...

കണ്ടംവഴി ഓടാം

കണ്ടംവഴി ഓടാം

പെണ്ണ് കാണാന്‍ പോയാല്‍ പെണ്ണിന്റെ അച്ഛന്‍ ഇമ്മാതിരി ചോദ്യങ്ങളൊന്നും ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു. ചോദിച്ച് കഴിഞ്ഞാല്‍ പിന്നെ കണ്ടം വഴി ഓടുകയല്ലാതെ വേറെ വഴിയില്ല!

മൊത്തം ഓറഞ്ചാക്കുമോ

മൊത്തം ഓറഞ്ചാക്കുമോ

ഇപ്പോള്‍ പത്താം ക്ലാസ്സ്, കുറച്ച് കഴിഞ്ഞാല്‍ അത് പ്ലസ്ടു ആക്കും... അങ്ങനെ വിദ്യാഭ്യാസ യോഗ്യത കൂട്ടിക്കൂട്ടി രാജ്യം മൊത്തത്തില്‍ ഓറഞ്ച് പാസ്‌പോര്‍ട്ട് ആക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം.

ലേബര്‍ ഇന്ത്യ വരെ കാണും

ലേബര്‍ ഇന്ത്യ വരെ കാണും

രണ്ടായിരം രൂപ നോട്ടില്‍ ചിപ്പും ജിപിഎസ്സും വരെ ഘടിപ്പിച്ചവരല്ലേ... ഓറഞ്ച് പാസ്‌പോര്‍ട്ടില്‍ പത്താംക്ലാസ്സ് പാസ്സ് ആകാന്‍ സഹായിക്കുന്ന ലേബര്‍ ഇന്ത്യ വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+