തൃശ്ശൂരില്‍ പുലികളിറങ്ങി
തൃശ്ശൂര്‍: സാംസ്‌ക്കാരിക തലസ്ഥാനത്തിന്റെ ഓണഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തൃശ്ശൂരില്‍ പുലികളി. ബുധനാഴ്ച വൈകിട്ടോടെയാണ് നഗരത്തില്‍ പുലികളിറങ്ങുന്ന ത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഇത്തവണ കൂടുതല്‍ പുലി വേഷങ്ങളിറങ്ങുമെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നുണ്ട്. നഗരസഭ പുലികളിയ്ക്ക് സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചതിനാലാണ് പുലിച്ചമയങ്ങള്‍ ഇത്തവണ കൂടുതല്‍ ആകര്‍ഷകമാകുന്നത്.
വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന പുലികളി സംഘങ്ങള്‍ ഒത്തുചേരും. ഉച്ചയോടെ തന്നെ നഗരത്തില്‍ തിരക്ക് ആരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വലിയൊരനിര തന്നെ പുലികളി കാണാന്‍ എത്തിയിട്ടുണ്ട്.

പുലിവേഷമണിഞ്ഞ കലാകാരന്‍മാര്‍ ചെണ്ടമേളത്തിനൊപ്പം ചുവട് വച്ച് നീങ്ങും. നിശ്ചല ദൃശ്യങ്ങളും മറ്റ് നാടന്‍ കലാരൂപങ്ങളും പുലിക്കളി ഘോഷയാത്രയെ മനോഹരമാക്കും. ഓരോ സംഘത്തിലും അമ്പത് കലാകാരന്മാരുണ്ടാകും. പുലികളി നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications