കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോം ഇന്ത്യ പുനഃസംഘടിപ്പിച്ചു; വിന്‍സെന്റ് നെല്ലിക്കുന്നേല്‍ പ്രസിഡന്റ്, അബ്ദുല്‍ മുജീബ് സെക്രട്ടറി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പുനസംഃഘടിപ്പിച്ചു. പുതിയ പ്രസിഡന്റായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിനെയും സെക്രട്ടറിയായി കാസര്‍കോട് വാര്‍ത്താ എഡിറ്റര്‍ അബ്ദുല്‍ മുജീബിനെയും തിരഞ്ഞെടുത്തു. ട്രൂവിഷന്‍ ന്യൂസ് എഡിറ്റര്‍ കെ കെ ശ്രീജിത്ത് ആണ് ട്രഷറര്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണനെ രക്ഷാധികാരിയായി നാമനിര്‍ദേശം ചെയ്യാനും യോഗം തീരുമാനിച്ചു.

Vince

വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (പ്രസിഡന്റ്), അബ്ദുല്‍ മുജീബ് (സെക്രട്ടറി)

വൈസ് പ്രസിഡന്റായി സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓണ്‍ലൈന്‍) എന്നിവരെയും തെരഞ്ഞെടുത്തു. അല്‍ അമീന്‍ (ഇ വാര്‍ത്ത), ഷാജന്‍ സ്‌കറിയാ (മറുനാടന്‍ മലയാളി), ഷാജി (എക്‌സ്പ്രസ് കേരള), ബിനു ഫല്‍ഗുനന്‍ (വണ്‍ ഇന്ത്യ), സാജു കൊമ്പന്‍ (അഴിമുഖം ), സാജ് കുര്യന്‍ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ്), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കെ വാര്‍ത്ത ), കെആര്‍ രതീഷ് (ഗ്രാമജ്യോതി) എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു.

ഓണ്‍ലൈന്‍ മാധ്യമങ്ങളോടുള്ള അവഗണന അവസാനിപ്പിച്ച്, വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

കോം ഇന്ത്യയില്‍ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കുകയോ 9961674536 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.

English summary
Com India re-organised: Vincent Nellikunnel President, Abdul Mujeeb Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X