Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ കോമഡി താരത്തിനും സംഘത്തിനും മര്‍ദ്ദനം!! സംഭവം തിരുവനന്തപുരത്ത്, കാരണം ഇതാണ്....

മര്‍ദ്ദനത്തില്‍ താരത്തിന്‍റെ ചെവിക്കു സാരമായി പരിക്കുപറ്റി

തിരുവനന്തപുരം: ടെലിവിഷനില്‍ കോമഡി ഷോകളിലൂടെയും ചില സിനിമകളിലൂടെയും ശ്രദ്ധേയനായ അസീസ് നെടുമങ്ങാടിനു ക്രൂരമര്‍ദ്ദനം. കോമഡി പ്രോഗ്രാം വൈകിയതുമായി ബന്ധപ്പെട്ടാണ് അസീസിനെയും സംഘത്തെയും സംഘാടകര്‍ മര്‍ദിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. തിരുവനന്തപുരത്തെ വെള്ളറടയ്ക്കു സമീപത്തുള്ള ചാമവിളയിലെ ക്ഷേത്രത്തിലെ ഉല്‍സവത്തോട് അനുബന്ധിച്ച് അസീസിന്റെയും ടീമിന്റെയും കോമഡി ഷോ സംഘാകര്‍ ബുക്ക് ചെയ്തിരുന്നു. ടീം ഓഫ് ട്രിവാന്‍ഡ്രം എന്ന ട്രൂപ്പിലെ കലാകാരന്‍മാരായിരുന്നു ഇവര്‍.

1

രാത്രി 9.30നാണ് കോമഡി പ്രോഗാംതുടങ്ങേണ്ടിയിരുന്നത്. വിദേശത്തു നടന്ന കോമഡി ഷോ അവതരിപ്പിച്ച് മടങ്ങിയ അസീസും സംഘവും എത്താന്‍ ഒന്നര മണിക്കൂര്‍ വൈകി. വൈകുമെന്ന കാര്യം അസീസ് നേരത്തേ തന്നെ സംഘാടകരെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

2

പക്ഷെ അസീസിനെയും സുഹൃത്തുക്കളെയും 10 പേരോളം വരുന്ന സംഘാടകര്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അസീസ് ബോധരഹിതനായി താഴെവീണു. മര്‍ദ്ദനത്തില്‍ തന്റെ കര്‍ണപടം തകര്‍ന്നെന്നും അസീസ് പരാതിയില്‍ കുറിച്ചിട്ടുണ്ട്. അസീസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

3

മര്‍ദ്ദനം മൂലം പരിപാടി അവതരിപ്പിക്കാന്‍ വിസമ്മതിച്ച ട്രൂപ്പ് അംഗങ്ങളെ ഭീഷണിപ്പെടുത്തി പ്രോഗാം നടത്തി. കരാര്‍ പ്രകാരം 46,000 രൂപയാണ് നല്‍കേണ്ടിയിരുന്നത്. പക്ഷെ ഇതു നല്‍കിയില്ലെന്നും ട്രൂപ്പ് മാനേജര്‍ ബിജു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+