വിവാഹം മുടക്കുന്നു; ജീവിത യാത്രയില്‍ ഒപ്പം നില്ക്കാന് പങ്കാളിയെ തേടി കോമഡി താരം
ജീവിത പങ്കാളിയെ തേടി ഫേസ്ബുക്ക് പോസ്റ്റുമായി കോമഡി ആര്‍ട്ടിസ്റ്റ് ഗിന്നസ് വിനോദ്. ഇനിയുളള തന്റെ ജീവിത യാത്രയില്‍ തന്റെയൊപ്പം നില്ക്കാന് ഒരു ജീവിത പങ്കാളിയെ വേണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഗിന്നസ് വിനോദ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഇത് കോമഡിയല്ലെന്നും വിനോദ്.
പല ഇടങ്ങളിലും പോയി പെണ്ണുകാണുന്നുണ്ടെന്നും എന്നാല്‍ വീടിനടുത്തുള്ള ആരോ ഒരാള്‍ തന്റെ വിവാഹം മുടക്കുകയാണെന്നും ഗിന്നസ് വിനോദ് പറയുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷ്ണം ചെയ്യുന്ന വെള്ളാനകളുടെ നാട്, ഫൈവ് സ്റ്റാര്‍ തട്ടുകട എന്നീ പരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് ഗിന്നസ് വിനോദ്.

ജീവിത പങ്കാളിയെ വേണം
ഇത് കോമഡിയല്ല എന്ന് പറഞ്ഞു കൊണ്ടാണ് ഗിന്നസ് വിനോദ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഇനിയുള്ള ജീവിത യാത്രയില്‍ തനിക്കൊപ്പം നില്ക്കാന് ഒരു ജീവിത പങ്കാളിയെ വേണമെന്ന് വിനോദ് പറയുന്നു. താനൊരു കോമഡി ആര്‍ട്ടിസ്റ്റ് ആണെന്നും അതിനാലാണ് ഇത്തരത്തിലൊരു മുഖവുര നല്‍കിയതെന്നും ഗിന്നസ് വിനോദ് വ്യക്തമാക്കിയിരിക്കുന്നു.

കല്യാണ ആലോചന മുടക്കുന്നു
താന്‍ പലയിടത്തും പോയി പെണ്ണ് കണ്ടിട്ടുണ്ടെന്നും പല പെണ്‍വീട്ടുകാരും തന്നെ അന്വേഷിച്ച് വീട്ടില്‍ വരുമ്പോള്‍ പരിസരത്തുള്ള ആരോ ഒരാള്‍ പലതും പറഞ്ഞ് കല്യാണം മുടക്കിക്കൊണ്ടിരിക്കുകയാണെന്ന് വിനോദ് പറയുന്നു.

നല്ലത് മാത്രം
തന്റെ കല്യാണ ആലോചന മുടക്കുന്ന ആള്‍ക്ക് നല്ലതു മാത്രം വരട്ടെയെന്ന് പ്രാര്ഥിക്കുകയാണെന്നും വിനോദ് വ്യക്തമാക്കുന്നു.

ഫോട്ടോ സഹിതം
സ്വന്തം ഫോട്ടോയും വീടിന്റെ ഫോട്ടോയും അമ്മയുടെ ഫോട്ടോയും വിനോദ് പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. ഗ്രഹനിലയും വിനോദ് നല്‍കിയിട്ടുണ്ട്.

വലിയ മദ്യപാനി
താന്‍ വലിയ മദ്യപാനിയാണെന്നാണ് കല്യാണ ആലോചനകളുമായി എത്തുന്നവരോട് വിവാഹം മുടക്കുന്നവര്‍ പറയുന്നത്. എന്നാല്‍ താന്‍ മദ്യപിക്കാറില്ലെന്ന് വിനോദ് പറയുന്നു.

അമ്മയ്ക്ക് രോഗം
അമ്മയ്ക്ക് രോഗം ഉള്ളതിനാലാണ് താന്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിവാരഹം മുടക്കുന്നവര്‍ പറയുന്ന മറ്റൊരു കാരണം. എന്നാല്‍ അമ്മയ്ക്ക് വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഒഴിച്ചാല്‍ മറ്റൊരു പ്രശ്നങ്ങളും ഇല്ലെന്നും വിനോദ് വ്യക്തമാക്കിയിരിക്കുന്നു.

മഴ പെയ്താല്‍ വെള്ളം നില്ക്കും
മഴ പെയ്താല്‍ തന്റെ വീടിന് സമീപത്ത് വെള്ളം നില്ക്കും എന്നാണ് കല്യാണം മുടക്കുന്നതിന് പറയുന്ന മറ്റൊരു കാരണം. മഴപെയ്താല്‍ വീടിനു സമിപം വെള്ളം നില്‍ക്കുമെന്നും വെയില് വന്നാല്‍ ഉണങ്ങുമെന്നും വിനോദ് പറയുന്നു. വിശ്വാസമുള്ളവര്‍ താത്പര്യമുണ്ടെങ്കില്‍ വിളിക്കാന്‍ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications