Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീയെന്തിനാ മത്സരിക്കണേ....' ഫേസ്ബുക്കില്‍ ഹിറ്റ്

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലെ ഒരു കോമഡി സീന്‍ തനിക്ക് ഇത്രക്ക് പാരയാകുമെന്ന് ജഗജീഷ് കരുതിയിട്ടുണ്ടാവില്ല. രാമഭദ്രനെ(മുകേഷ്) തല്ലിയവരെ തേടി ഹോസ്റ്റലില്‍ എത്തുന്ന അഞ്ഞൂറാന്റെ മക്കളുടെ കയ്യില്‍ നിന്ന് തല്ലുകൊള്ളുന്നത് മായിന്‍ കുട്ടി(ജഗദീഷ്)ക്കാണല്ലോ.

ഈ സീനില്‍ സ്വാമിനാഥനും(ഇന്നസെന്റ്) മായിന്‍കുട്ടിയും(ജഗദീഷ്) തമ്മിലുള്ള ഡയലോഗ് മലയാള സിനിമയിലെ തന്നെ മറക്കാനാവാത്ത ദൃശ്യങ്ങളില്‍ ഒന്നാണ്. ആ സീന്‍ ആണ് ഇപ്പോള്‍ ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വമായി ബന്ധപ്പെട്ട്, ചില മാറ്റങ്ങളൊക്കെ വരുത്തി ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.

Jagadeesh FB

ഇന്നസെന്‍റും തിരഞ്ഞെടുപ്പ് ഗോദയില്‍ ഉള്ളതിനാലാകും രണ്ട് പേരും ഉള്ള സീന്‍ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് . 'നീയെന്തിനാ പഠിക്കണേ' എന്ന ചോദ്യത്തിന് പകരം 'നീയെന്തിനാ മത്സരിക്കണേ' എന്നാക്കിയിട്ടുണ്ട്.

പോസ്റ്റിലെ വാക്കുകള്‍ ഇങ്ങനെയാണ്..

ഇന്നസെന്റ് : നീയെന്തിനാ മത്സരിക്കണേ ?

ജഗദീഷ് : എംപിയാകാന് !

ഇന്നസെന്റ് : അതല്ല ചോദിച്ചത്

നീയെന്തിനാ മത്സരിക്കണേയെന്നു ? നീയൊന്നും മത്സരിച്ചിട്ടൊരു കാര്യോവില്ല...വെറുതെ പാർലമെന്റിന്‍റെ പേരു കളയാനായിട്ട് ! അയ്യേയ്

മുകേഷ് : കറക്റ്റ്

ജഗദീഷ്: എന്തേ ഇങ്ങനെ സിംപിള്‍ ഡ്രസ്സ് ധരിക്കുന സ്ഥാനാര്‍ഥികളെ ആളുകള്‍ക്ക് ഇഷ്ടമല്ലേ...

സംഭവം എന്തായാലും ഫേസ്ബുക്കില്‍ നന്നായി ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ യഥാർത്ഥ രംഗം താഴെ കാണാം.

<center><iframe width="100%" height="450" src="//www.youtube.com/embed/JE0UzZ57BFE" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+