കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരം ശുചിത്വ വഴിയിൽ; പ്രതിഷേധത്തിനിടയിൽ, കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് കൊടുത്തു

  • By Sreejith Kk
Google Oneindia Malayalam News

വടകര : നവീകരണ പ്രവൃത്തികള്‍ക്കായി മാസങ്ങളോളം അടച്ചിട്ട വടകര പഴയബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര തുറന്ന് കൊടുത്തു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയർമാൻ പി.ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.നവീകരണ പ്രവൃത്തികള്‍ക്കായി മാസങ്ങളോളമായി മൂത്രപ്പുര അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മൂലം പ്രാഥമിക കൃത്യങ്ങള്‍ക്ക് ഇടമില്ലാതെ യാത്രക്കാര്‍ വലഞ്ഞിരുന്നു. പ്രാഥമിക കൃത്യം നിര്‍വ്വഹികണമെന്ന് തോന്നിയാല്‍ ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കേണ്ടിവരുന്ന അവസ്ഥയായിരുന്നു യാത്രക്കാര്‍ക്കുണ്ടായിരുന്നത്.

എന്നാല്‍ ഇതിനും സാധിക്കാത്തവര്‍ പൊതുസ്ഥലത്ത് മൂത്രവിസര്‍ജ്ജനം ചെയ്ത് പരിസരം മലിനമാക്കുകയും ചെയ്യുകയായിരുന്നു പതിവ്. ഇതിന് സമീപത്തായി ഇ ടോയിലറ്റ് എന്ന പേരില്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി ലക്ഷങ്ങള്‍ ചിലവഴിച്ച് രണ്ടു ടോയിലറ്റുകള്‍ പണിതെങ്കിലും ഒരുദിവസം പോലും അത് ഉപയോഗിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. നഗരസഭ ഓണ്‍ ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ ചിലവഴിച്ചാണ് മൂത്രപ്പുരയുടെ നവീകരണ പ്രവൃത്തികള്‍ നടത്തിയത്.

toilet

മൂത്രപ്പുര തുറന്നതോടെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ നവീകരണ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്ത്പൂർത്തീകരിച്ചത്. ചടങ്ങില്‍ നഗരസഭ സെക്രട്ടറി കെയു ബിനി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷന്‍, കൗണ്‍സിലര്‍മാരായ പി സഫിയ, പി അശോകന്‍, എം ബിജു എന്നിവർ പങ്കെടുത്തു.പഴയ ബസ്സ്‌ സ്റ്റാന്റിലെ മൂത്രപ്പുര നവീകരണത്തിനായി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തുറക്കാൻ വൈകുന്നത് പരിസരം മലിനീകരണത്തിനിടയാക്കുന്നു.പലയിടങ്ങളിൽ നിന്നായി വടകര പഴയ ബസ്സ്റ്റാൻഡിൽ എത്തിച്ചേരുന്ന നൂറു കണക്കിന് ത്രക്കാരും,മോട്ടോർ തൊഴിലാളികളും,വ്യാപാരികളും പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ മറ്റിടങ്ങളില്ലാതെ ദുരിതം അനുഭവിക്കുകയാണ്. ശുചിത്വ നഗരം, സുന്ദര നഗരം എന്ന പദ്ധതിയുമായി നഗരസഭ മുന്നോട്ട് പോകുമ്പോഴാണ് മാസങ്ങളായി മൂത്രപ്പുര അടച്ചിട്ട് നഗരം മലിനമാക്കിയിരിക്കുന്നത്.മൂത്രപ്പുര ഇല്ലാതായതോടെ പൊതു ജനങ്ങൾ പരിസര പ്രദേശങ്ങളിൽ കൃത്യം നിർവ്വഹിക്കുന്നത് കാരണം ഇത് വഴിയുള്ള കാൽനട യാത്ര പോലും ദുഷ്ക്കര മായിരിക്കയാണ്. പ്രാഥമിക കൃത്യം നിർവ്വഹിക്കണമെന്ന് തോന്നിയാല്‍ ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇതിനും സാധിക്കാത്തവര്‍ പൊതുസ്ഥലത്ത് മൂത്രവിസര്‍ജ്ജനം ചെയ്ത് പരിസരം മലീമസമാക്കിയിരിക്കുകയാണ്. അടുത്തുള്ള കടകളിലും മറ്റും ഉള്ളവര്‍ ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടുകയാണ്.

ഇ ടോയിലറ്റ് എന്ന പേരില്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് പതിനൊന്ന് ലക്ഷം രൂപ ചിലവിൽ രണ്ടു ടോയിലറ്റുകള്‍ പണിതെങ്കിലും ഒരുദിവസം പോലും അത് ഉപയോഗിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇതിന്റെ അറ്റകുറ്റപണികൾ നഗരസഭ ഏറ്റെടുത്ത് നടത്താത്തതാണ് ഇ ടോയ്‌ലറ്റ് ഇതേ അവസ്ഥയിൽ നിൽക്കുന്നത്.വൃത്തിയുള്ള, ശുചിത്വമുള്ള നഗരങ്ങള്‍ എന്ന് ആഗ്രഹിച്ചതുകൊണ്ട് മാത്രമാവില്ല. ഭരണാധികാരികള്‍ അതിനായി ഭൌതീക സൗകര്യം ഒരുക്കുകയും, അത് നിലനിര്‍ത്താന്‍ പൊതുസമൂഹം തയ്യാറായാൽ മാത്രമേ വടകര നഗരം സുന്ദര നഗരം എന്ന സ്വപ്നം യാഥാർഥ്യമാകൂ.

English summary
Comfort station has opened while the protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X