കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സുമാരെ ചാനലുകള്‍ 'വിറ്റു', ജോലി വാഗ്ദാനവുമായി ഏഷ്യാനെറ്റ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇറാഖിലെ തീവ്രവാദികളില്‍ നിന്ന് മോചിതരായ മലയാളി നേഴ്‌സുമാരെ കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ ശരിക്കും വില്‍പന ചരക്കാക്കി. ജൂണ്‍ 5 ന് രാവിലെ മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും നഴ്‌സുമാരുടെ വീടുകളില്‍ നിന്നും ഇടതടവില്ലാത്ത തത്സമയ വാര്‍ത്തകളുമായി ചാനലുകള്‍ മത്സരിച്ചു.

തങ്ങളാണ് ഓരോ വാര്‍ത്തകളും ആദ്യം എത്തിച്ചതെന്ന് പറഞ്ഞ് ചാനലുകള്‍ മത്സരിക്കുകയായിരുന്നു. തങ്ങളുടെ വാര്‍ത്തകളാണ് നഴ്‌സുമാരുടെ കുടുംബങ്ങള്‍ വിശ്വാസ്യതയോടെ കണ്ടതെന്ന് സ്ഥാപിക്കാനുള്ള ചില ശ്രമങ്ങള്‍ പരിഹാസ്യമായി.

Asiane News and Nurses

തിരിച്ചെത്തിയെ നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനവുമായി ആശുപത്രികള്‍ രംഗത്തെത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഒരു മുഴം മുന്‍കൂട്ടി എറിഞ്ഞു. ഗള്‍ഫിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് വഴി നഴ്‌സുമാര്‍ക്ക് ജോലിക്ക് അപേക്ഷിക്കാമെന്നാണ് പരസ്യം.

[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ നഴ്‌സുമാര്‍ക്ക് ജോലിക്ക് വേണ്ടി ഏഷ്യാനെറ്റ് ന്യൂസിനെ ബന്ധപ്പെടാം. അറ്റ്‌ലസ്, എംഎന്‍സി ഗ്രൂപ്പ്, യൂണിവേഴ്‌സല്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് എന്നിവര്‍ ഇക്കാര്യത്തില്‍ തങ്ങളുമായി കൈകോര്‍ക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവകാശപ്പെടുന്നുണ്ട്.

നഴ്‌സുമാര്‍ക്ക് ജോലി വാഗാദനം ചെയ്ത് കേരളത്തിലേയും ഗള്‍ഫിലേയും വിവിധ ആശുപത്രികള്‍ രംഗത്തെത്തിയിട്ടുണ്ട്. കുറഞ്ഞ ശമ്പളത്തിന്റേയും മോശം ജോലി സാഹചര്യത്തിന്റേയും പേരില്‍ നഴ്‌സുമാര്‍ സമരം നടത്തിയ സ്ഥാപനങ്ങളും ഇതിലുണ്ടെന്നതാണ് രസകരം.

English summary
Coming back of Malayali Nurses from Iraq, Kerala News Channels made profit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X