കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സതീശാ മെസി ലോകകപ്പ് ഇങ്ങെടുക്കുവായെന്ന് പ്രതാപന്‍; കപ്പ് ബ്രസീലെടുക്കുമെന്ന് സതീശന്‍, ആവേശം

Google Oneindia Malayalam News

കൊച്ചി: ഖത്തര്‍ ലോകകപ്പിന്റെ അവേശം ഒട്ടും ചോരാതെ കേരളത്തിലെ രാഷ്ട്രീയ ലോകവും,. ഇഷ്ട ടീമുകള്‍ക്കായുള്ള നേതാക്കളുടെ പക്ഷം പിടിച്ചുള്ള കമന്റുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബ്രസീല്‍ ആണ് എനിക്ക് എക്കാലത്തും മികച്ച ടീമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയന്‍ ഫുട്‌ബോളിനെ നിലനിര്‍ത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലര്‍ന്ന ആ ജഴ്‌സി ഒരു അടയാളമാണ്. ബാല്യ കൗമാര കാലഘട്ടം മുതല്‍ ആ ജഴ്‌സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസില്‍ കൊണ്ട് നടന്നവരാണ്.

kerala

അതുകൊണ്ട് തന്നെ ബ്രസീല്‍ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തര്‍ . അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കുമെന്ന് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റിന് താഴെ ടി എന്‍ പ്രതാപന്‍ പങ്കുവച്ച കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കപ്പ് അര്‍ജന്റീനക്കുള്ളതാണ് സതീശാ... മെസ്സി ഖത്തര്‍ ലോകകപ്പ് ഇങ്ങെടുക്കുവാ.. വാമോസ് അര്‍ജന്റീന എന്നായിരുന്നു ടി എന്‍ പ്രതാപന്‍ കുറിച്ചത്.

പത്തുകോടിയുടെ ഭാഗ്യവാന്‍ എവിടെ, പുറത്തിറങ്ങുമോ; പൂജ ബംബര്‍ വിറ്റ പായസക്കടയുടെ ഷട്ടര്‍ പാതി താഴ്ത്തിപത്തുകോടിയുടെ ഭാഗ്യവാന്‍ എവിടെ, പുറത്തിറങ്ങുമോ; പൂജ ബംബര്‍ വിറ്റ പായസക്കടയുടെ ഷട്ടര്‍ പാതി താഴ്ത്തി

എന്നാല്‍ ഇതിന് മറുപടിയായി വി ഡി സതീശന്‍ കുറിച്ച് ഇങ്ങനെ, ഇത് നമ്മുടെ രണ്ടു പേരുടെയും സ്‌നേഹിതന്‍ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്. തൃശൂര്‍ നിങ്ങളല്ലെ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ- വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കമന്റായി കുറിച്ചു. രണ്ട് പേരുടെയും കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

English summary
comments of leaders taking sides for their favorite world cup teams are viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X