കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്വതി ജ്വാലയ്ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ കമ്മീഷണർ ഓഫീസ് മാര്‍ച്ച്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയ്‌ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരൻ ഉദ്ഘാടനം ചെയ്തു. വിദേശ വനിത ലിഗയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

പിണറായി സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കും എന്ന സൂചനയാണ് അശ്വതി ജ്വാലയ്ക്കതിരെ കേസെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നത്. സംസ്ഥാന പൊലീസിൽ ആർക്കും വിശ്വാസം ഇല്ലാതായിരിക്കുന്നു. പൊലീസിനെ നിയന്ത്രിക്കുന്നത് അധോലോക മാഫിയ കൂട്ടുകെട്ടാണ്. ഇക്കാര്യം നാട്ടിൽ പാട്ടാണ്. കേരളം സന്ദർശിക്കാൻ എത്തുന്നവരുടെ ജീവൻപോലും കാണില്ല എന്ന ദുസൂചനയാണ് ലിഗയുടെ കൊലപാതകം ലോകത്തിന് നൽകുന്ന സന്ദേശം. മർദ്ദനങ്ങളുടെയും കൊലപാതകങ്ങളുടെയും നാടായി കേരളം മാറി. അക്രമത്തിനിരയായവർ നീതി ലഭിക്കാൻ ഭരണാധികാരികളെയും ഉത്തരവാദിത്വപ്പെട്ടവരെയും കാണാൻ ചെന്നാൽ കൂടിക്കാഴ്ച പോലും അനുവദിക്കുന്നില്ല.

commissionerofficemarch


ലിഗയുടെ സഹോദരി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചേദിപ്പോൾ വിസമ്മതിച്ചു. മകന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കാണാൻ ചെന്ന മഹിജയെ റോഡിലൂടെ വലിച്ചിഴച്ചു. ഇതൊക്കെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്- കുമ്മനം പറഞ്ഞു.


എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയവർ എല്ലാവരെയും ശരിപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. ജില്ലാപ്രസിഡന്റ് എസ് സുരേഷ് അദ്ധ്യഗക്ഷനായിരുന്നു. മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, ബിജു ബി നായർ, തോട്ടയ്ക്കാട് ശശി, മുക്കപാലംമൂട് രാധാകൃഷണൻ, ചെമ്പഴന്തി ഉദയൻ, മലയിൻകീഴ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Recommended Video

cmsvideo
പണപ്പിരിവ് നടത്തിയിട്ടില്ല, അശ്വതിക്ക് പിന്തുണയുമായി ലിഗയുടെ സഹോദരി

English summary
Commissioner office march on Aswathi Jwala issue over police case regarding Foreign woman Liga's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X