കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നലിംഗക്കാര്‍ ആട്ടിപ്പായിക്കേണ്ടവരല്ല; സംരക്ഷണത്തിന് പ്രത്യേക സമിതി

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: ഭിന്നലംഗിക്കാര്‍ക്കായി സര്‍ക്കാര്‍ ട്രാന്‍സ് ജെന്‍ഡര്‍ നയം രൂപികരിക്കാന്‍ തീരുമാനിച്ചെങ്കിലും സംസ്ഥാനത്ത് ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതി വന്നിട്ടില്ല. ലൈംഗിക തൊഴിലാളികളെന്നും മോഷ്ടാക്കലെന്നും ഭീക്ഷാടകരെന്നും ആക്ഷേപിച്ച് പൊതു സമൂഹം അവര്‍ക്ക് അയിത്തം കല്‍പ്പിക്കുകാണ്.

ഭിന്ന ലിംഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പ്രത്യേക സമിതി രൂപീകരിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ അധ്യക്ഷനും സബ്കളക്ടര്‍ നോഡല്‍ ഓഫീസറുമായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

transgender

ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പറയാനും അവ പരിഹരിക്കാനും ഒരു വേദിയാണ് സമിതി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍ പറയുന്നു. സിറ്റി പോലീസ് കമ്മീഷ്ണര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയിലെ സബ് ജഡ്ജ്, ജില്ലാ മെഡിക്കല്‍ ഓപീസര്‍, സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍, ഭിന്നലിംഗക്കാരുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി.

Read Also: മാണി സാറിന്റെ 'പാലാ'യില്‍ ജേക്കബ് തോമസിന്‌ വിലക്ക്; കോളേജിലെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി !

ഭിന്നലിംഗക്കാര്‍ക്ക് സമൂഹത്തില്‍ നിന്ന് നേരിടുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി സമിതിയെ സമീപിക്കാം. നിലവില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി രാജ്യത്ത് പ്രത്യേക സമിതികള്‍ നിലവിലില്ല. സാധാരണഗതിയില്‍ മുനുഷ്യാവകാശ കമ്മീഷനോ ലീഗല്‍ സര്‍വീസസസ് അതോറിറ്റിയോ ആണ് ഇവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നത്.

Read Also: ബിജെപിയെ പറ്റി ഒരക്ഷരം മിണ്ടരുത്, വെള്ളാപ്പള്ളിയോട് മകന്‍; സഖ്യം പൊളിയും ?

എന്നാല്‍ അതിനൊരു മാറ്റം വരുത്തിക്കൊണ്ട് ഭിന്നലിംഗക്കാര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ പ്രധാന്യം നല്‍കുകയെന്നതാണ് സമിതി ലക്ഷ്യമിടുന്നത്. ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് പുതിയ തീരുമാനം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Committee formed in Kozhikode to solve problems faced by transgenders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X