• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോമണ്‍വെല്‍ത്ത് ടൈല്‍സ് ഫാക്റ്ററി: മണ്ണെത്തിച്ചത് മംഗലാപുരത്തുനിന്ന്, അറ്റകുറ്റപ്പണിയില്ല; അടിമുടി ദുരൂഹതയെന്ന് തൊഴിലാളികള്‍

കോഴിക്കോട്: കോമണ്‍വെല്‍ത്ത് ടൈല്‍സ് പുതിയറ കമ്പനിയിലെ അനധികൃത ലേഓഫ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. കോമണ്‍വെല്‍ത്ത് ടൈല്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ടി ഡബ്ല്യു എഫ്- എ ഐ ടി യു സി) നേതൃത്വത്തിലുള്ള സമരം എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി ഇ സി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഒന്നരവര്‍ഷമായി നീട്ടിക്കൊണ്ടുപോവുന്ന ലേ ഓഫ് അടിയന്തിരമായി അവസാനിപ്പിച്ച് എത്രയും വേഗം കമ്പനി തുറന്ന് പ്രവര്‍ത്തിക്കണമെന്നും തൊഴിലാളികള്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌കൂള്‍ തുറക്കുന്ന ഈ മാസത്തില്‍പ്പോലും നല്‍കുവാനുള്ള കുടിശ്ശിക പോലും നല്‍കാത്തത് മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹത്തെയാണ് കാണിക്കുന്നത്. മണ്ണ് ലഭ്യമല്ലെന്ന കാരണം പറഞ്ഞാണ് സ്ഥാപനം ലേ ഓഫ് ചെയ്തത്. എന്നാല്‍ മണ്ണ് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആത്മാര്‍ത്ഥമായി നടത്തിയില്ല. കോമണ്‍വെല്‍ത്ത് ടൈല്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ നേതാക്കള്‍ തിരുവനന്തപുരത്ത് മന്ത്രിമാരെച്ചെന്ന് കണ്ട് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മൈനിംഗ് ആന്റ് ജിയോളജി കോഴിക്കോട് വിഭാഗം തങ്ങള്‍ക്ക് മണ്ണ് ലഭ്യമാക്കിക്കൊണ്ടുള്ള കത്ത് രേഖാമൂലം നല്‍കി. ആ വിവരം മാനേജ്‌മെന്റിനെ അറിയിച്ചിട്ടും നിഷേധാത്മകമായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്.

news

ഫാക്ടറിയുടെ പല ഭാഗങ്ങളും അറ്റകുറ്റപ്പണികള്‍ ചെയ്യാതെ തകര്‍ന്നുകൊണ്ടിരിക്കയാണ്. തങ്ങളുടെ തൊഴിലാളികള്‍ കാടുകളും പുല്‍ച്ചെടികളും വെട്ടി വൃത്തിയാക്കുന്നത് തടയുവാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് സ്ഥാപനം എന്നന്നേക്കുമായി അടച്ചുപൂട്ടുവാനും ഭൂമാഫിയക്കാര്‍ക്ക് ഒത്താശ ചെയ്യുവാനുമാണെന്നാണ്. ഇതിനിടയില്‍ മംഗലാപുരത്തു നിന്നും വലിയ ട്രക്കറില്‍ മണ്ണടിച്ചു. മണ്ണ് എന്തിനാണ് മംഗലാപുരത്ത് നിന്ന് അടിച്ചത് എന്ന് വ്യക്തമല്ല. ഓട് നിര്‍മാണത്തിന് ഉതകുന്നതല്ല ഇത് എന്നാണ് മണ്ണ് പരിശോധിച്ച തൊഴിലാളികള്‍ പറയുന്നത്. ദുരൂഹമായ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

തൊഴിലാളി പ്രതിനിധികളെ ഇപ്പോള്‍ വെളിച്ചത്തില്‍ കാണാനില്ല. നിവേദനങ്ങള്‍ കൊടുത്തിട്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നില്ല. ഇതര യൂണിയനുകളും നിശബ്ദതയിലാണ്. രണ്ട് തൊഴിലാളി സംഘടനകളുടെ പ്രതിനിധികളാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നതു കൊണ്ടാണോ തൊഴിലാളികളെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് തൊഴിലാളികള്‍ സംശയിക്കുന്നു. ഇ എസ് ഐ ആനുകൂല്യങ്ങള്‍ പോലും മാനേജ്‌മെന്റിന്റെ നിരുത്തരവാദ നിലപാട് മൂലം നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ബോധ്യമായതിനാലാണ് അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുള്ളത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. മറ്റു തൊഴിലാളി സംഘടനകള്‍കൂടി അടിയന്തരമായി സമരമുഖത്തേക്ക് വരണമെന്നും ഇ സി സതീശന്‍ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് ടൈല്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ടി ഡബ്ല്യു എഫ്- എ ഐ ടി യു സി) പ്രസിഡന്റ് ടി കെ ശ്രീജേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. വി സുന്ദരന്‍, കെ പ്രേമന്‍, പി രാജന്‍, ഒ സ്മതരാജ് എന്നിവര്‍ സംസാരിച്ചു.

English summary
common wealth tiles factory; Workers about the soil from mangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X