കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപിക്കും ബിജെപിക്കും എതിരെ സോണിയ ഗാന്ധി, വര്‍ഗീയ ശക്തികള്‍ ഗുരുവിനെ വഞ്ചിക്കുന്നു

  • By Athul
Google Oneindia Malayalam News

ശിവഗിരി: ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു. തീര്‍ത്ഥാടന സമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ സോണിയ ഗാന്ധി എസ്എന്‍ഡിപിയേയും ബിജെപിയേയും ശക്തമായി വിമര്‍ശിച്ചു.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും ദര്‍ശനങ്ങളും ഏറ്റെടുത്ത് വര്‍ഗീയ ശക്തികള്‍ രാജ്യത്തെ ജനങ്ങളോട് വഞ്ചന കാട്ടി. ജനങ്ങളെ അവര്‍ ഭിന്നിപ്പിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.

shivagiri

ശ്രീനാരായണ ഗുരുവിന്റെ സാമൂഹുക നീതിയും ദര്‍ശനങ്ങളും ഇന്നും കാലിക പ്രസക്തി ഏറിയതാണ്. കേരളത്തില്‍ പരിവര്‍ത്തനം നടത്തിയ സംഘടനയാണ് എസ്എന്‍ഡിപി. അതിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആര്‍ ശങ്കറിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ എസ്എന്‍ഡിപിയുടെ ഇന്നത്തെ പ്രചാരകര്‍ക്ക് സാമൂഹുകനീതിയുടെ പ്രചാരകരകാന്‍ കഴിയുമോ എന്നത് സംശയമാണെന്ന് സോണിയ പറഞ്ഞു.

Sonia Gandhi Shivagri

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ. ശിവഗിരി സമ്മേളനം ഉദ്ഘാടനം നടത്തിയ ശേഷം കോട്ടയത്ത് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും തുടര്‍ന്ന് പാമ്പാടിയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രജതജൂബിലി ആഘോഷത്തിലും പങ്കടുക്കുന്നുണ്ട്.

English summary
This year's Sivagiri pilgrimage has begun with Congress president Sonia Gandhi inaugurating the pilgrimage conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X