'ലീഗിന് പ്രതിപക്ഷത്താകുമ്പോൾ മാത്രം വരുന്ന കപടവികാരമാണ് "സമുദായ സ്നേഹം";വിമർശിച്ച് കെടി ജലീൽ
ആലുവയില്‍ യുകെജി വിദ്യാര്‍ഥികളുടെ ആക്ഷന്‍ സോങ് മത്സരത്തിൽ വിദ്വേഷ സ്വഭാവമുള്ള വരികൾ പാടിയ സംഭവത്തിൽ നടപടി വൈകുന്നതിൽ ലീഗിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കെടി ജലീൽ. വിദ്യാഭ്യാസ വകുപ്പ് എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും
ലീഗിന് പ്രതിപക്ഷത്താകുമ്പോൾ മാത്രം വരുന്ന കപടവികാരമാണ് "സമുദായ സ്നേഹം" എന്നും ജലീൽ വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

' കള്ളൻമാരും ഭീകരരും,
അറബിവേഷ വിധാനത്തിൽ,
കയറിപ്പറ്റും ബോഗികളിൽ,
ഭയമാകുന്നേ അയ്യയ്യോ,
ഭീകരരയ്യോ പാളത്തിൽ,
ബോംബു വെച്ചിട്ടോടുന്നേ!
മുഖ്യമന്ത്രി വി.ഡി സതീശൻ്റെ മണ്ഡലത്തിന് അടുത്തുള്ള, ലീഗ് മന്ത്രി അബ്ദുൽഗഫൂറിൻ്റെ വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന, ആലുവയിലെ മഹിളാലയം സ്കൂളിൽ 15 സി.ബി.എസ്.ഇ സ്കൂളുകൾ പങ്കെടുത്ത ആംഗ്യപ്പാട്ടു മൽസരത്തിലാണ് തികച്ചും വംശവിദ്വേഷം ജനിപ്പിക്കുന്ന മുകളിൽ എഴുതിയ വരികൾ ഒന്നുമറിയാത്ത കുട്ടികളെ കൊണ്ട് പാടിപ്പിച്ചത്. ഇതിനെതിരെ എന്തു നടപടിയാണ് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്? ഇതെങ്ങാനും LDF ഭരണത്തിലാണ് സംഭവിച്ചിരുന്നതെങ്കിൽ ലീഗും, യൂത്ത് ലീഗും, എം.എസ്.എഫും ചേർന്ന് ഈനാട് കുട്ടിച്ചോറാക്കുമായിരുന്നില്ലെ?
ലീഗിന് പ്രതിപക്ഷത്താകുമ്പോൾ മാത്രം വരുന്ന കപടവികാരമാണ് "സമുദായ സ്നേഹം". അവർ ഭരണപക്ഷത്തായാൽ പി.എം ശ്രീ ഹലാൽ, കേന്ദ്ര സർക്കാരിൻ്റെ എംബ്ലം പതിക്കൽ ഹലാൽ, വന്ദേമാതരം മുഴുവൻ ചൊല്ലൽ ഹലാൽ, ഓണാഘോഷത്തിൻ്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യാൻ ആർ.എസ്.എസ്സുകാരനായ ഇന്ത്യൻ വൈസ് പ്രസിഡണ്ടിനെ ക്ഷണിക്കൽ ഹലാൽ, മതവിദ്വേഷം പ്രചരിപ്പിക്കുന്ന യുട്യൂബ് ചാനൽ മുതലാളിയുടെ വീട്ടിൽ ക്യാബിനറ്റ് ഒന്നടങ്കം പോവൽ ഹലാൽ, വംശവെറി വിളമ്പിയ പുരോഹിതൻ ശുപാർശ ചെയ്തയാളെ മലപ്പുറം ജില്ലയിൽ നിന്ന് വിജയിച്ച മന്ത്രിയുടെ സ്റ്റാഫിൽ എടുക്കൽ ഹലാൽ, ആർ.എസ്.എസ്സുകാരനായ ശേഷാദ്രിനാഥനെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കൽ ഹലാൽ, സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ 32 സംഘി അദ്ധ്യാപകരെ നിയമിക്കൽ ഹലാൽ, ലീഗിൻ്റെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയർമാനായ ദേശീയ അദ്ധ്യാപിക ക്ഷേമ ഫൗണ്ടേഷൻ്റെ ജനറൽ സെക്രട്ടറിയായി ആർ.എസ്.എസ്സുകാരനായ ടി അനൂപിനെ നിയമിക്കൽ ഹലാൽ! എല്ലാ സമുദായ സംഘടനാ നേതാക്കളും പിരിഞ്ഞു പോകണം.
കഴിഞ്ഞ പത്തു വർഷമായി മുസ്ലിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചിരിക്കുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ സമുദായ സംഘടനാ നേതാക്കളുടെ യോഗം ഉണ്ടായിരിക്കുന്നതല്ല. (കുട്ടികൾ പാടുന്ന ആംഗ്യപ്പാട്ടാണ് താഴെ)


Click it and Unblock the Notifications
