• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലപ്പുറത്ത് പച്ചയായ വര്‍ഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്നു: വിവാദ പരാമർശവുമായി കെ. സുരേന്ദ്രന്‍

തേഞ്ഞിപ്പലം: കേരളത്തില്‍ പച്ചയായ വര്‍ഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്ന സ്ഥലമാണ് മലപ്പുറമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയ് യാത്രക്ക് ചേളാരിയില്‍ നല്‍കിയ ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തില്‍ സംസാരിക്കവേയായിരുന്നു സുരേന്ദ്രൻ.മുസ്ലിം ലീഗിന്റെയും മതമൗലികവാദ ശക്തികളുടെയും നിയന്ത്രണത്തിലാണ് മലപ്പുറം. എല്‍ഡിഎഫ് ഭരിച്ചാലും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ലീഗാണ്. പാണക്കാട് തങ്ങളെ വിമര്‍ശിച്ച് 48 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും പാര്‍ട്ടി സെക്രട്ടറിയേറ്റിന് പാര്‍ട്ടി സെക്രട്ടറി വിജയരാഘവനെ തിരുത്തേണ്ടി വന്നു. ഇതെന്ത് രാഷ്ട്രീയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മുസ്ലിം ലീഗിന്റെ വര്‍ഗീയ അജണ്ടയാണ് ഇവിടെ നടപ്പാകുന്നത്. കോണ്‍ഗ്രസ് നാമാവശേഷമായിരിക്കുന്നു. ആത്മാഭിമാനം നഷ്ടമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. മുസ്ലിം ലീഗിന്റെ തീരുമാനം മാത്രം നടക്കുന്ന പ്രദേശമാണ് മലപ്പുറം. കോണ്‍ഗ്രസിന് മലബാറില്‍ സുരക്ഷിതമായ ഒരു മണ്ഡലം പോലുമില്ലാത്ത അവസ്ഥയാണിപ്പോള്‍.

യുഡിഎഫ് നേതൃത്വം മുസ്ലിംലീഗ് ഏറ്റെടുത്തിരിക്കുന്നു. പിണറായി വിജയന്‍ ഭരിച്ചാലും ലീഗിന്റെ അജണ്ട നടപ്പാക്കുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം പൂര്‍ണമായ തോതില്‍ സാധ്യമാവാത്തത്തിന് കാരണക്കാര്‍ മുസ്ലിംലീഗിലെ ഉന്നതരാണ്. ഭൂമിയേറ്റെടുക്കല്‍ നടക്കാത്തത് ഇവരുടെ ഇടപെടല്‍ മൂലമാണ്. കേരളത്തില്‍ കോഴിക്കോട് സര്‍വകലാശാല മുസ്ലിം സര്‍വകലാശാലയാക്കി മാറ്റിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചടങ്ങില്‍ എം. മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്, വി. രാജന്‍, ദിനേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തെ ജില്ലാ അതിര്‍ത്തിയായ ഇടിമൂഴിക്കലില്‍ ജില്ലാ നേതാക്കള്‍ കെ. സുരേന്ദ്രനെ സ്വീകരിച്ചു. ജില്ലാ അധ്യക്ഷന്‍ രവിതേലത്ത്, സംസ്ഥാന സെക്രട്ടറി രന്‍ജിത്ത്, കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുസ്ലിം ലീഗിനെ കൂടെ ചേര്‍ക്കുമോ? ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും രണ്ടഭിപ്രായം... ഒരു ചര്‍ച്ചയുമില്ല

ഉദുമ മറിയുമോ? ഇടത് കോട്ടയിൽ പുതുമുഖത്തെ ഇറക്കാൻ കോൺഗ്രസ്,കോട്ടകാക്കാൻ സിപിഎമ്മും

കേരളത്തിന്റെ മതേതരത്വം തകർക്കുകയാണ് ഇരുമുന്നണികളും, കേരളം ബാലികേറാ മലയല്ല;കെ സുരേന്ദ്രൻ

സിപിഎം തട്ടകത്തിൽ യുആർ പ്രദീപിനെ പൂട്ടാനുറച്ച് കോൺഗ്രസ്;ചേലക്കരയിൽ ശ്രീകുമാർ മത്സരിക്കും?

cmsvideo
  സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

  അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

  English summary
  communal politics unravels in Malappuram: K Surendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X