Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് പോയപ്പോള്‍ ശരിക്കും കണ്ടു; വിദ്വേഷ പ്രസംഗം നടത്തിയ ആര്‍എസ്എസുകാരനെ ഇങ്ങെടുത്തുവെന്ന് പോലീസ്

ദില്ലി: ദില്ലിയില്‍ സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിലൂടെ വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ശ്രീജിത് രവീന്ദ്രന്‍ എന്നയാളെയാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്ന കുറ്റം ചുമത്തിയാണ് ശ്രീജിത്ത് രവീന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീജിത്തിന്‍റെ വീഡിയോ ഫേസ്ബുക്കിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഡിവൈഎഫ്ഐ മുക്കാളി മേഖല കമ്മറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഫേസ്ബുക്ക് ലൈവില്‍

ഫേസ്ബുക്ക് ലൈവില്‍

ദില്ലിയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ ന്യായീകരിച്ചും പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ തെറിവിളിച്ചകൊണ്ടുമായിരുന്നു ശ്രീജിത് രവീന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. സമാധാനപരമായി നടക്കുന്നത് കൊണ്ട് മാത്രമാണ് ഇതുവരെ വെറുതെ വിട്ടതെന്നും ശ്രീജിത് വീഡിയോയില്‍ പറഞ്ഞിരുന്നു.

ട്രംപ് ഇവിടെ ഉണ്ട്

ട്രംപ് ഇവിടെ ഉണ്ട്

ട്രംപ് ഇവിടെ ഉണ്ട്........... (രൂക്ഷമായ തെറിവിളി) ട്രംപ് ഒന്ന് പോവട്ടെ, നിങ്ങള്‍ക്ക് അപ്പോള്‍ കാണാം. നിങ്ങള്‍ ആഭ്യന്തര മന്ത്രി എന്താണെന്ന് കണ്ടിട്ടില്ല. എന്തെങ്കിലും ചെയ്തോട്ടെ.. മുദ്രാവക്യം വിളിയല്ലെ എന്ന് വിചാരിച്ച് ഒന്നും ചെയ്യാത ഇരുന്നപ്പോള്‍........ (വീണ്ടും തെറിവിളി) നിങ്ങള്‍ക്ക് കലിപ്പ് കേറിയിരിക്കുവാണോയെന്നും ശ്രീജിത് പറയുന്നു.

ദില്ലിയില്‍ കിടന്ന് ഉണ്ടാക്കുന്നത്

ദില്ലിയില്‍ കിടന്ന് ഉണ്ടാക്കുന്നത്

കണ്ണടയ്ക്കുന്തോറും രാജ്യത്തിന്‍റെ പരമാധികരാത്തെ വെല്ലുവിളിക്കുന്നോ.. നീ എന്താണ് വിചാരിച്ചത്, നട്ടെല്ലില്ലാത്ത മൗനി സാര്‍ക്കാരാണെന്ന് കരുതിയോ. സര്‍ദാര്‍ വല്ലഭായി പട്ടേലിന് ശേഷം ഗുജറാത്തില്‍ നിന്നും വന്ന ആളാണ് അമിത് ഷ. (വീണ്ടും തെറി വിളി)കശ്മീരിലെ ഭീകരവാദികളെ അടിച്ചൊതുക്കാന്‍ കഴിയുമെങ്കിലാണ് അതിന്‍റെ അംശത്തില്‍ ഒന്നില്ലാത്ത നിങ്ങള്‍ ദില്ലിയില്‍ കിടന്ന് ഉണ്ടാക്കുന്നത് (തെറി വിളി ആവര്‍ത്തിക്കുന്നു)

അടി കൊടുക്കുക

അടി കൊടുക്കുക

ട്രംപ് ഒന്ന് പോട്ടെ.. നമ്മുടെ വീട്ടില്‍ അഥിതികള്‍ വന്നിട്ടുണ്ടെങ്കില്‍ അവരുടെ മുമ്പില്‍ വെച്ച് നമ്മള്‍ പിള്ളേരെ തല്ലാറില്ല. അച്ഛനും അമ്മയും ഒക്കെ അപ്പോള്‍ കണ്ണുരുട്ടും. അതിഥികള്‍ പോയി കഴിഞ്ഞിട്ടാണ് അടി കൊടുക്കുക. അതുപോലെ ട്രംപ് ഒന്ന് പോവട്ടെ. അമിത് ഷ യോഗം വിളിക്കുകയും ദില്ലിയിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുകയം ചെയ്തിട്ടുണ്ട്.

പണി അങ്ങേര് തരും

പണി അങ്ങേര് തരും

നീ ഒക്കെ ജീവിതത്തില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിക്കാത്ത തരത്തിലുള്ള പണി അങ്ങേര് തരും. മക്കള്‍ക്ക് ആള് മാറിപ്പോയി. ന്യൂനപക്ഷ സംഘടനകള്‍ കണ്ണുരുട്ടിയാല്‍ പേടിക്കുന്ന ഒരു ഡാഷും അല്ല. നിങ്ങളുടെ വെടിവെക്കാനുള്ള പൂതി മാറ്റിത്തരാം. ബഹുമാന്യനായ അമിത് ഷായില്‍ നിന്നും ഒരു അടി പ്രതീക്ഷിക്കുന്നു. അഴിഞ്ഞാടിയ കൂട്ടങ്ങളുടെ കരച്ചില്‍ ദില്ലിയില്‍ കേള്‍ക്കാം. കെജ്രിവാള്‍ ഞങ്ങള്‍ക്ക് നല്ല പിന്തുണയാണ് നല്‍കുന്നതെന്നുമായിരുന്നു ശ്രീജിത് പറഞ്ഞത്.

വീഡിയോ

ശ്രീജിത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത വിവരം പങ്കുവെച്ച് കേരള പോലീസ് പുറത്തുവിട്ട വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+