കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കണമെന്ന് സിപിഐ
തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കണമെന്ന് സിപിഐ. സിപിഐ പത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം പറയുന്നത്. നിലവിലെ രാഷ്ട്രീയസസാഹചര്യത്തില് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം അനിവാര്യമാണെന്നാണ് സിപിഐ പറയുന്നത്. എന്നാല്‍ ജനയുഗത്തിന്റെ മുഖപ്രസംഗത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി വിമര്‍ശിച്ചു. സിപിഐയുടേത് പരസ്യമായ പ്രേമാഭ്യര്ത്ഥനയാണെന്ന് ബേബി പരിഹസിച്ചു.
മുതിര്‍ന്ന സഖാക്കള്‍ കൂടിയാലോചിച്ചാണ് പത്രത്തിന്റെ മുഖപ്രസംഗം തയ്യാറാകുന്നതെന്നും എന്നാല്‍ ഇത്തവണ ഈ പതിവ് തെറ്റിയ്ക്കുകയാണെന്നും മുഖപ്രസംഗത്തില്‍ തന്നെ പറയുന്നുണ്ട്. പത്രമോഫീസില്‍ കിട്ടിയ നൂറുകണക്കിന് സാധാരണക്കാരുടെ കത്തുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കണമെന്ന് ആഗ്രഹിയ്ക്കുന്നുണ്ട്. ജനങ്ങളുടെ ഈ ഒരു ആഗ്രഹത്തെയാണ് തങ്ങള്‍ മുഖപ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നും പറയുന്നു.

സിപിഐയും സിപിഎമ്മും വേറിട്ട് പ്രവര്ത്തിയ്ക്കേണ്ടവരല്ലെന്നും ഏകീകരണം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമാണെന്നും പത്രത്തില്‍ പറയുന്നു. ഇന്ത്യയുടെ മതേതര അടിത്തറ നഷ്ടമാകുന്ന സാഹചര്യമാണ് മോദിയുടെ ഭരണത്തിലൂടെയുണ്ടകുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്ക പ്രതീക്ഷ അര്പ്പിയ്ക്കാനുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടികളിലാണെന്നും പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണം സാധ്യമാകുമോ എന്ന സാധാരണക്കാരന്റെ ചോദ്യം ആവര്‍ത്തിച്ച് മുഖം പ്രസംഗം അവസാനിയ്ക്കുന്നു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications