കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കണമെന്ന് സിപിഐ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കണമെന്ന് സിപിഐ. സിപിഐ പത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം പറയുന്നത്. നിലവിലെ രാഷ്ട്രീയസസാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം അനിവാര്യമാണെന്നാണ് സിപിഐ പറയുന്നത്. എന്നാല്‍ ജനയുഗത്തിന്റെ മുഖപ്രസംഗത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി വിമര്‍ശിച്ചു. സിപിഐയുടേത് പരസ്യമായ പ്രേമാഭ്യര്‍ത്ഥനയാണെന്ന് ബേബി പരിഹസിച്ചു.

മുതിര്‍ന്ന സഖാക്കള്‍ കൂടിയാലോചിച്ചാണ് പത്രത്തിന്റെ മുഖപ്രസംഗം തയ്യാറാകുന്നതെന്നും എന്നാല്‍ ഇത്തവണ ഈ പതിവ് തെറ്റിയ്ക്കുകയാണെന്നും മുഖപ്രസംഗത്തില്‍ തന്നെ പറയുന്നുണ്ട്. പത്രമോഫീസില്‍ കിട്ടിയ നൂറുകണക്കിന് സാധാരണക്കാരുടെ കത്തുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കണമെന്ന് ആഗ്രഹിയ്ക്കുന്നുണ്ട്. ജനങ്ങളുടെ ഈ ഒരു ആഗ്രഹത്തെയാണ് തങ്ങള്‍ മുഖപ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നും പറയുന്നു.

Janayugam

സിപിഐയും സിപിഎമ്മും വേറിട്ട് പ്രവര്‍ത്തിയ്‌ക്കേണ്ടവരല്ലെന്നും ഏകീകരണം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമാണെന്നും പത്രത്തില്‍ പറയുന്നു. ഇന്ത്യയുടെ മതേതര അടിത്തറ നഷ്ടമാകുന്ന സാഹചര്യമാണ് മോദിയുടെ ഭരണത്തിലൂടെയുണ്ടകുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്ക പ്രതീക്ഷ അര്‍പ്പിയ്ക്കാനുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടികളിലാണെന്നും പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണം സാധ്യമാകുമോ എന്ന സാധാരണക്കാരന്റെ ചോദ്യം ആവര്‍ത്തിച്ച് മുഖം പ്രസംഗം അവസാനിയ്ക്കുന്നു.

English summary
Communist Parties should unite; CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X