Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മ്യൂണിസ്റ്റു പാർട്ടി പിരിച്ചുവിടണം, നേതാക്കൾക്ക് കാശിക്ക് പോകാം; രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

തൃശ്ശൂര്‍: മതേതര സമൂഹത്തിൽ മറ്റു മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൽ മുസ്ലിം ദേവാലയങ്ങൾ ഭരിക്കാനുള്ള അവകാശം മുസ്ലിംങ്ങൾക്കാണ്. ക്രൈസ്തവ ദേവാലയങ്ങൾ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്തുകൊണ്ടാണ് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കൾക്കില്ലാത്തതെന്ന് തൃശ്ശൂർ ജില്ലാ കമ്മിറ്റി യോ​ഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ ശ്രമിക്കാത്തത്?

സര്‍ക്കാര്‍ ശ്രമിക്കാത്തത്?

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ എന്താകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാര്‍ത്തി കൊടുത്തത് ഇവിടുത്തെ സര്‍ക്കാരാണ്. എന്തുകൊണ്ടാണ് മറ്റുമതക്കാരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനോ അവരുടെ ആചാരങ്ങളില്‍ ഇടപെടാനോ സര്‍ക്കാര്‍ ശ്രമിക്കാത്തത്? എന്തുകൊണ്ടാണ് ഹിന്ദു ആരാധനാലയങ്ങളുടെ ഭൂമി മാത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്?

മതം നോക്കുന്ന സര്‍ക്കാര്‍

മതം നോക്കുന്ന സര്‍ക്കാര്‍

എന്തുകൊണ്ടാണ് മറ്റു ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാവാത്തത്? മറ്റു മതങ്ങള്‍ക്കില്ലാത്ത കാര്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ത് മതേതരത്വമാണ്. വിധവ പെന്‍ഷന്‍ കൊടുക്കുന്നതില്‍ പോലും മതം നോക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

വൈരുദ്ധ്യാത്മക ഭൗതികവാദം

വൈരുദ്ധ്യാത്മക ഭൗതികവാദം

രണ്ട് മുന്നണികളുടെയും നേതാക്കള്‍ സമനിലതെറ്റിയ പോലെയാണ് പ്രതികരിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാകില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത് ഞങ്ങള്‍ കാലാകാലങ്ങളായി പറയുന്നതാണ്. നടപ്പാകാത്തൊരു മൂഢസ്വര്‍ഗമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. കമ്മ്യൂണിസത്തിന്റെ അടിത്തറയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നാണ് അവര്‍ തന്നെ പറയുന്നത്.

നേതാക്കള്‍ കാശിക്ക് പോവണം

നേതാക്കള്‍ കാശിക്ക് പോവണം

അടിസ്ഥാന പ്രമാണം കാലഹരണപ്പെട്ടതാണെങ്കില്‍ പ്രസ്ഥാനം പിരിട്ടുവിടണം. കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിരിച്ചുവിട്ട് നേതാക്കള്‍ കാശിക്ക് പോവണം. ഏത് ലക്ഷ്യത്തിലേക്കാണോ മുമ്പോട്ട് പോകുന്നത് അത് നടപ്പിലാകില്ലെന്ന് അതിന്റെ നേതാക്കള്‍ പോലും പറയുന്നു. വിശ്വസികളുടെ കാര്യത്തിലാണ് സി.പി.എമ്മിന് ഇപ്പോള്‍ വെളിപാടുണ്ടായത്. എല്ലാവരും ഹിന്ദുവായിട്ടാണ് ജനിക്കുന്നതെന്നാണ് ഇപ്പോള്‍ ഗോവിന്ദന്‍ പറയുന്നത്. കഴിഞ്ഞ ഏഴുപതിറ്റാണ്ട് കാലം ഇതിനെതിരായിട്ടാണ് നിങ്ങള്‍ സംസാരിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ക്രൈസ്തവ ദേവാലയങ്ങള്‍

ക്രൈസ്തവ ദേവാലയങ്ങള്‍

ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയത് വിദേശ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ ബാറുകളാക്കി മാറ്റുന്നത് പോലെയാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ പറയുന്നത്. ലൗജിഹാദിനെ കുറിച്ചും ഉമ്മന്‍ചാണ്ടിക്കും മകനും ഇതേ നിലപാടാണോ? ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് ഭൂരിപക്ഷ വിഭാഗക്കാരുടെ സംരക്ഷണത്തിന് ഇറങ്ങുന്നത്.

കോണ്‍ഗ്രസുകാര്‍

കോണ്‍ഗ്രസുകാര്‍

ശബരിമലയില്‍ വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസുകാര്‍. ശബരിമല സമര കാലത്ത് മൗനവ്രതത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി ശ്രീധരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂര്‍ണ്ണ, സെക്രട്ടറി എ.നാഗേഷ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.ആര്‍ ഹരി, ഉല്ലാസ് ബാബു എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+