കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഎസ്എസിന് കോടിയേരിയുടെ മറുപടി; ശബരിമലയിൽ ഏറ്റവും കൂടുതൽ പോകുന്നവർ കമ്മ്യൂണിസ്റ്റുകാർ!

Google Oneindia Malayalam News

അരൂർ: ഈശ്വര വിശ്വാസങ്ങള്‍ ഇല്ലാതാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിലകൊണ്ടുവെന്ന എന്‍എസ്എസിന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയില്‍ പോകുന്നവരുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റുകാര്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ഒരു വിശ്വാസികള്‍ക്കും എതിരല്ലെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാന്‍ എന്‍എസ്എസിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈസ്പീഡ് ഇൻറർനെറ്റുമായി കേരളത്തിന്റെ സ്വന്തം കെ ഫോൺ പദ്ധതി; 12 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ സേവനം!ഹൈസ്പീഡ് ഇൻറർനെറ്റുമായി കേരളത്തിന്റെ സ്വന്തം കെ ഫോൺ പദ്ധതി; 12 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ സേവനം!

മന്ത്രിയായിരിക്കെ ശബരിമലയിൽ ചെന്നപ്പോൾ ലാൽസലാം വിളിച്ചാണ് അഭിവാദ്യം ചെയ്തത്. എൻഎസ്എസ് പറയുന്ന ശരിദൂരം ആർക്കും അനുകൂലമെന്ന് വ്യഖ്യാനക്കാം. വട്ടിയൂർക്കാവിൽ കോൺഗ്രസിന് വോട്ട് നൽകണം എന്ന് പറഞ്ഞത് എൻഎസ്എസിലെ കോൺഗ്രസുകാരാണ്. എൽഡിഎഫുകാരായ എൻഎസ്എസുകാർ ഇടത്പക്ഷത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kodiyeri Balakrishnan

എൽഡിഎഫ് ഒരു സമൂദായത്തിനും എതിരല്ല. പലപ്പോഴും എൻഎസ്എസ് പ്രകോപനപരമായ തീരുമാനങ്ങൾ എടുക്കാറുണ്ട്. എന്നാൽ എൽഡിഎഫ് അതിൽ വീഴാൻ ഉദ്ദേശിക്കുന്നില്ല. എൻഎസ്എസ് പാർട്ടി ഉണ്ടാക്കി മത്സരിച്ചപ്പോഴും എൽഡിഎഫ് കേരളത്തിൽ വിജയിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ മുന്നാക്കവിഭാഗത്തെ മാത്രം ബോധപൂര്‍വമായി അവഗണിക്കുകയുമാണ് സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നേരത്തെ പറഞ്ഞിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തിയും ജാതി-മതചിന്തകള്‍ ഉണര്‍ത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English summary
Communists are in top position of Sabarimala pilgrims says Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X