കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതയോടെ; പെരുമ്പാവൂരില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി കമ്മ്യൂണിറ്റി കിച്ചന്‍

  • By Anupama
Google Oneindia Malayalam News

എറണാകുളം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അതിഥി സംസ്ഥാന തൊഴിലാളികളുള്ള സ്ഥലമാണ് പെരുമ്പാവൂര്‍. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചടര്യത്തില്‍ ഇവര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുകയാണ് പെരുമ്പാവൂരില്‍. പായിപ്പാടെ അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നത്തിന് പിന്നാലെ പെരുമ്പാവൂരിലും വലിയ ജാഗ്രതയാണ് പൊലീസും ഭരണകൂടവും സ്വീകരിക്കുന്നത്.

റൂറല്‍ പൊലീസിന്റെ നേതൃത്വത്തിലാണ് ഇവിടെ കമ്മ്യൂണിറ്റി കിച്ചന്‍ ഒരുക്കുന്നത്. ഇന്നലെ തൊഴിലാളികളുടെ ക്യാമ്പിലെത്തി ഇവര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും പൊലീസ് ശ്രമിച്ചിരുന്നു. പെരുമ്പാവൂരിലെ ബംഗ്ലാ കോളനിയില്‍ മാത്രം ഏകദേശം 1800 ഓളം അതിഥി തൊഴിലാളികളുണ്ടെന്നാണ് കരുതുന്നത്. ഇതിന് സമീപത്തായാണ് കമ്മ്യൂണിറ്റി കിച്ചന്‍ തയ്യാറാക്കിയത്. ചപ്പാത്തിയുണ്ടാക്കുന്നതിനുള്ള മെഷീനും ഗോതമ്പ് പൊടിയും അടക്കമുള്ള സാധനങ്ങള്‍ ഇന്നലെ രാത്രി തന്നെ ഇവിടെയെത്തിച്ചിരുന്നു.

corona

അതിഥി സംസ്ഥാന തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ പെരുമ്പാവൂരില്‍ പൊലിസ് റൂട്ട് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു, ആരോഗ്യ സുരക്ഷയ്ക്കും ഭക്ഷണ വിതരണത്തിനും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിവിധ ഭാഷകളില്‍ അനൗണ്‍സ് ചെയ്തു. വാടകയുടെ പേരില്‍ കെട്ടിട ഉടമകള്‍ ഇവരെ ഇടക്കിവിടില്ലായെന്നും ഉറപ്പ് നല്‍കി.

ലോക്ക്ഡൗണ്‍ നിലനില്‍ക്കേ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു അതിഥി സംസ്ഥാന തൊഴിലാളികള്‍ കോട്ടയത്തെ പായിപ്പാട് ഒത്തുകൂടിയത്. നാട്ടിലേക്ക് പോകാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇവരുടെ ആവശ്യം അംഗീകരിക്കാനാവുന്നതല്ലെന്ന് കളക്ടര്‍ പറഞ്ഞു.

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു!! പായിപ്പാട്ടെ സംഭവത്തിന് പിന്നിൽ അന്വേഷണം ഊർജ്ജിതംകോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു!! പായിപ്പാട്ടെ സംഭവത്തിന് പിന്നിൽ അന്വേഷണം ഊർജ്ജിതം

താമസവും ഭക്ഷണ സൗകര്യവും ഇവവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രതിഷേധം ആസുത്രിതമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും ഇവരെ പുറത്ത് കൊണ്ട് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ആയിരം കടന്ന് കൊറോണ ബാധിതർ: മരിച്ചത് 29 പേർ, രണ്ട് കരസേനാ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു!! ആയിരം കടന്ന് കൊറോണ ബാധിതർ: മരിച്ചത് 29 പേർ, രണ്ട് കരസേനാ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു!!

സംസ്ഥാനത്തെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സൗജന്യ ഭക്ഷണം ഉറപ്പാക്കുമെന്നും അവര്‍ക്ക് ആവശ്യമുള്ള പലവ്യഞ്ജനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും ഇവര്‍ക്ക് ഉറപ്പ് നല്‍കി. ഹിന്ദി ഭാഷ സംസാരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ക്യാമ്പുകളില്‍ നിയാഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാത്ത തൊഴില്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി സുനില്‍കുമാറും അറിയിച്ചിരുന്നു.

കനിക കപൂറിന്റെ പരിശോധനാ ഫലം നാലാമതും പോസിറ്റീവ്.... ചികിത്സയോട് പ്രതികരിക്കുന്നില്ല, ആശങ്ക!!കനിക കപൂറിന്റെ പരിശോധനാ ഫലം നാലാമതും പോസിറ്റീവ്.... ചികിത്സയോട് പ്രതികരിക്കുന്നില്ല, ആശങ്ക!!

English summary
Community Kitchen Started In Perumbavoor For Migrant Labours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X