കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്മുടെ നാട്ടിൽ ഒരാളും പട്ടിണി കിടക്കരുത്', ലോക്ക് ഡൗണ്‍ കാലത്ത് ചേർത്ത് പിടിച്ച് പിണറായി സർക്കാർ!

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് 9 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ജനജീവിതം മുന്നോട്ട് കൊണ്ട് പോകാനുളള സാഹചര്യം ഭദ്രമാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 9 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 21 ദിവസത്തെ ലോക്ക് ഡൊൺ കാരണം നമ്മുടെ നാട്ടില്‍ ആരും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായുളള സർക്കാർ നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു.

കമ്മ്യൂണിറ്റി കിച്ചണുകൾ

കമ്മ്യൂണിറ്റി കിച്ചണുകൾ

സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ കഴിവില്ലാത്ത ഒരു വിഭാഗമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രായത്തിന്റെ അവശതയും രോഗമുളളവരും തനിച്ച് താമസിക്കുന്നതുമായ ആളുകള്‍ക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടാകരുത്. അത്തരം കുടുംബങ്ങളില്‍ ഭക്ഷണം എത്തിക്കാനുളള ഉത്തരവാദിത്തം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരസഭയോ പഞ്ചായത്ത് സമിതികളോ ഉത്തരവാദിത്തം ഏറ്റെടുക്കണം. അതിനായി കമ്മ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെടാൻ ഫോൺ നമ്പറുകൾ

ബന്ധപ്പെടാൻ ഫോൺ നമ്പറുകൾ

ഓരോ പഞ്ചായത്തിലുമുളള കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് പാകം ചെയ്യുന്ന ഭക്ഷണം ഒറ്റപ്പെട്ട് പോയ കുടുംബങ്ങളിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി എത്തി. അതിനായി പഞ്ചായത്തുകളും നഗരസഭകളും എത്ര പേര്‍ക്ക് ഭക്ഷണം എത്തിക്കണം എന്നതിന്റെ കണക്ക് ശേഖരിക്കണം. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കും. ഏതെങ്കിലും കുടുംബങ്ങള്‍ ഒഴിഞ്ഞ് പോയാല്‍ അവര്‍ക്ക് ബന്ധപ്പെടാനായി ഒരു ഫോണ്‍ നമ്പര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടിൽ ഭക്ഷണമെത്തിക്കും

വീട്ടിൽ ഭക്ഷണമെത്തിക്കും

അവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭക്ഷണമെത്തിക്കും. അതിനാവശ്യമായ പാചകക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലെ ഇന്നത്തെ സാഹചര്യം പട്ടിണിയിലേക്ക് കുടുംബങ്ങളെ തളളി വിടുന്ന തരത്തിലുളളതാണ്. ഇവിടെ ഒരാളും പട്ടിണി കിടക്കാന്‍ ഇടവരരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അരി 15 കിലോ

അരി 15 കിലോ

വ്യക്തികളോട് സഹായം ആവശ്യപ്പെടാന്‍ മടിയുളളവരുണ്ടാകും. അവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഭക്ഷണം എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ഗണനാ ലിസ്റ്റിലുളളവര്‍ക്ക് നേരത്തെ വിതരണം ചെയ്തു വരുന്ന അരി തന്നെ നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍പ്പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കും എന്നായിരുന്നു തീരുമാനം. അത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കുടുംബവും പട്ടിണി കിടക്കരുത്

ഒരു കുടുംബവും പട്ടിണി കിടക്കരുത്

അരിക്കൊപ്പം പലവ്യഞ്ജനത്തിന്റെ കിറ്റും നല്‍കും. ഇത് തയ്യാറാക്കാന്‍ വ്യാപാരികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില പ്രദേശങ്ങളില്‍ ചില കുടുംബങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുന്നുണ്ടാകുമെന്നും ഒരു കുടുംബവും പട്ടിണി കിടക്കരുതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അക്കാര്യത്തില്‍ സമൂഹവും വലിയ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Community Kitchens to be formed in each panchayath, Says Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X