കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എയുടെ ക്രൂരത മണ്ണാര്‍ക്കാട് ഓഫീസില്‍; ഉന്നത പദവിയും പണവും വാഗ്ദാനം, ഫോണിലൂടെയും

  • By Desk
Google Oneindia Malayalam News

കൊച്ചി: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ പീഡന പരാതി ഉന്നയിച്ചത് ഡിവൈഎഫ്‌ഐ വനിതാ നേതാവ്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് പരാതിക്കാരി. മണ്ണാര്‍ക്കാട് ഓഫീസില്‍ വച്ചാണ് അതിക്രമം നടന്നതെന്നും പരാതിയില്‍ പറയുന്നു. പ്രധാന പാര്‍ട്ടി നേതാക്കള്‍ക്ക് പരാതി രേഖാമൂലം നല്‍കിയിട്ട് രണ്ടാഴ്ച പിന്നിട്ടു. നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇമെയില്‍ വഴി പരാതി അയക്കുകയായിരുന്നു.

പരാതി ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോപണം. പാര്‍ട്ടിയില്‍ ഉന്നത പദവിയും ഒരു കോടി രൂപയും യുവതിക്ക് വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിപിഎം വെട്ടിലാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പരാതി ഒതുക്കാന്‍ ശ്രമം

പരാതി ഒതുക്കാന്‍ ശ്രമം

പരാതി ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പരാതിക്കാരി തന്നെ പറയുന്നു. മണ്ണാര്‍ക്കാട് ഓഫീസില്‍ വച്ചാണ് തനിക്കെതിരെ എംഎല്‍എ അതിക്രമത്തിന് ശ്രമിച്ചതെന്നും പരാതിയില്‍ വിശദമാക്കുന്നു. ഓഫീസില്‍ വച്ചുള്ള അതിക്രമത്തിന് പുറമെ മൊബൈലില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ശബ്ദരേഖ കൈമാറി

ശബ്ദരേഖ കൈമാറി

മൊബൈലില്‍ വിളിച്ചതിന്റെ ശബ്ദരേഖ യുവതിയുടെ കൈവശമുണ്ട്. ഇതിന്റെ പകര്‍പ്പ് പരാതിക്കൊപ്പം നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു കോടി രൂപയും സംഘടനയില്‍ ഉന്നത പദവിയും യുവതിക്ക് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് ഒതുക്കാനാണ് ശ്രമം.

 ഓഫീസില്‍ വിളിച്ചുവരുത്തി

ഓഫീസില്‍ വിളിച്ചുവരുത്തി

മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു കയറിപ്പിടിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. നേരത്തെയും ശല്യപ്പെടുത്തിയിരുന്നു. എംഎല്‍എ അശ്ലീലമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ 15 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്.

കേന്ദ്ര നേതൃത്വം ഇടപെട്ടു

കേന്ദ്ര നേതൃത്വം ഇടപെട്ടു

സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഓഗസ്റ്റ് 14നാണ് യുവതി എംഎല്‍എക്കെതിരെ പരാതി ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറിക്കും മറ്റു ചില നേതാക്കള്‍ക്കുമാണ് പരാതി നല്‍കിയതെങ്കിലും നടപടിയുണ്ടായില്ല. പിന്നീടാണ് ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയത്.

കാരണം കാണിക്കല്‍ നോട്ടീസ്

കാരണം കാണിക്കല്‍ നോട്ടീസ്

പികെ ശശിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. വിഷയം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും നിര്‍ദേശിച്ചു. വനിതാ അംഗമടങ്ങുന്ന സമിതിയാകും പരാതി അന്വേഷിക്കുക.

കഴമ്പുണ്ടെന്ന് കണ്ടാല്‍

കഴമ്പുണ്ടെന്ന് കണ്ടാല്‍

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. എംഎല്‍എക്കെതിരായ പരാതിയാകും പ്രധാന ചര്‍ച്ച. മറ്റു ചര്‍ച്ചകള്‍ മാറ്റിവയ്ക്കും. ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ എംഎല്‍എക്കെതിരെ നടപടിയുണ്ടാകും.

 അണികള്‍ നേരത്തെ അറിഞ്ഞു

അണികള്‍ നേരത്തെ അറിഞ്ഞു

എംഎല്‍എയുടെ വിശദീകരണവും കേള്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. വനിതാ നേതാവ് പരാതി നല്‍കിയത് ജില്ലയിലെ പാര്‍ട്ടി അംഗങ്ങള്‍ അറിഞ്ഞിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യാമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നത്. ഇക്കാര്യം യുവതിയെയും അറിയിച്ചിരുന്നു.

എംഎല്‍എ പറയുന്നു

എംഎല്‍എ പറയുന്നു

അതിനിടെ ആരോപണം പികെ ശശി എംഎല്‍എ നിഷേധിച്ചു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. ഏത് അന്വേഷണവും നേരിടും. മാധ്യമങ്ങളിലൂടെയാണ് പരാതി സംബന്ധിച്ച് അറിഞ്ഞത്. ഇതുകൊണ്ടൊന്നും എന്നെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും ശശി പ്രതികരിച്ചു.

കേസ് പോലീസിന് കൈമാറണം

കേസ് പോലീസിന് കൈമാറണം

എന്നാല്‍ ക്രിമിനല്‍ ആരോപണം പാര്‍ട്ടി അന്വേഷിച്ചാല്‍ പോര എന്നാണ് ഉയരുന്ന ആക്ഷേപം. പോലീസാണ് അന്വേഷിക്കേണ്ടത്. പാര്‍ട്ടി നേതൃത്വം രണ്ടാഴ്ച പിന്നിട്ടിട്ടും കേസ് ഒതുക്കിവയ്കുയായിരുന്നുവെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

യെച്ചൂരി ശരിവച്ചു, കമ്മീഷന്‍ പറയുന്നത്

യെച്ചൂരി ശരിവച്ചു, കമ്മീഷന്‍ പറയുന്നത്

പികെ ശശി എംഎല്‍എക്കെതിരെ വനിതാ നേതാവിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, പരാതി ലഭിച്ചാല്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.

നബീലയുടെ കുഞ്ഞിനെ കൊന്നത് ശിഹാബ്; പ്രതി കുറ്റം സമ്മതിച്ചു, കഴുത്തും ഉടലും വേര്‍പ്പെട്ടു!!നബീലയുടെ കുഞ്ഞിനെ കൊന്നത് ശിഹാബ്; പ്രതി കുറ്റം സമ്മതിച്ചു, കഴുത്തും ഉടലും വേര്‍പ്പെട്ടു!!

English summary
Complaint against CPM MLA; leaders not respond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X