കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതനിന്ദ: മാധ്യമത്തിലെ പത്രപ്രവര്‍ത്തകക്കെതിരെ കേസ്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഫേസ്ബുക്കിലൂടെ ഹിന്ദു വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് മാധ്യമം ദിനപ്പത്രത്തിലെ പത്രപ്രവര്‍ത്തകക്കെതിരെ പരാതി. ഹിന്ദു സാംസ്‌കാരിക കേന്ദ്രം ആണ് പരാതി നല്‍കിയിരിക്കുന്നത്.

മാധ്യമത്തിലെ പത്രപ്രവര്‍ത്തകയായ ജിഷ എലിസബത്തിനെതിരെയാണ് കേസ്. കോഴിക്കോട്ടെ ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് ശ്രീകൃഷ്ണനേയും രാസലീലയേും ബന്ധപ്പെടുത്തി ജിഷ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

JIsha FB

ഭാരതീയ സംസ്‌കാരത്തേയും ഹിന്ദു സമൂഹത്തെ മുഴുവനായും അപാമനിക്കുന്ന രീതിയിലാണ് ജിഷയുടെ പോസ്റ്റ് എന്നാണ് ഹിന്ദു ഹെല്‍പ് ലൈന്‍ ജോയിന്റ് കോ ഓര്‍ഡിനേറ്ററായ അനീഷ് ബാലകൃഷ്ണന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന അഭിപ്രായ പ്രകടനങ്ങളാണ് ജിഷ നിരന്തരം നടത്തി വരുന്നതെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം തന്നെ ജിഷയുടെ പോസ്റ്റ് ഫേസ്ബുക്കില്‍ ചര്‍ച്ചയായിരുന്നു. നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

വിവാദ പോസ്റ്റിനെ തുടര്‍ന്ന് ജിഷക്ക് ഫേസ്ബുക്കിലൂടെ വധഭീഷണിയും ഉണ്ടായിരുന്നു. നഗ്നചിത്രങ്ങളില്‍ മുഖം മോര്‍ഫ് ചെയ്ത് പ്രചരിപ്പിപ്പിക്കുകയും അശ്ലീല സന്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തതായി ജിഷ വണ്‍ഇന്ത്യയോട് പറഞ്ഞിരുന്നു. വധഭീഷണിക്കും, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ചതിനും അഞ്ച് പേര്‍ക്കെതിരെ ജിഷ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

English summary
Complaint against Jisha Ezilebath by Hindu Samskarika Kendram on her Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X