രഞ്ജി പണിക്കറുടെ കമ്പനി നിലം നികത്തി

കൊച്ചി: സിനിമ തിരക്കഥാകൃത്ത് രഞ്ജി പണിക്കറുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികള്‍ ചേര്‍ന്ന് പാടം നികത്തിയതായി വാര്‍ത്ത. മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

എറണാകുളം ജില്ലയിലെ ചേരാനെല്ലൂര്‍ പഞ്ചായത്തിലെ 10 ഏക്കര്‍ പൊക്കാളി പാടം നികത്തി എന്നാണ് ആരോപണം. പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമാണിതെന്നും പറയപ്പെടുന്നു.

Ranji Panicker

രഞ്ജി പണിക്കര്‍ ഡയറക്ടര്‍ ആയ വോയ്‌സ് തോട്ട് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ റീച്ച് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലമിറ്റഡ്, കൊച്ചിന്‍ സൈബര്‍ സഫയര്‍ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഉടമസ്ഥതയില്‍ ഉള്ള വയലാണ് നികത്തിയിട്ടുള്ളത്.

വില്ലേജ് അധികൃതര്‍ പല തവണ ആവശ്യപ്പെട്ടിട്ടും കമ്പനി അധികൃതര്‍ വയല്‍ നികത്തല്‍ തുടര്‍ന്നതായണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയണ് വില്ലേജ് ഓഫീസ് അധികൃതര്‍.

സംഭവത്തില്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങിയതായിട്ടാണ് മാതൃഭൂമി ന്യൂസ് വാര്‍ത്ത. ഭൂമി തരം മാറ്റിയ നടപടി നിമയ വിരുദ്ധമാണെന്ന് കാണിച്ച് കളക്ടര്‍ കമ്പനി അധികൃതര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. ഭൂമി പഴയ രീതിയിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ ഉണ്ട്. കാരണം ബോധിപ്പിക്കാന്‍ ഒരു തവണ അവസരം നല്‍കിയിട്ടും കമ്പനി അധികൃതര്‍ തയ്യാറായില്ല. ഇപ്പോള്‍ അവസാന അവസരമായി ഡിസംബര്‍ 19 ന് കാരണം ബോധിപ്പിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മൂലമ്പള്ളി പുഴയില്‍ നിന്ന് വഞ്ചിയില്‍ ചെളി എത്തിച്ചാണ് വയല്‍ നികത്തിയതെന്നാണ് വില്ലേജ് ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വള്ളത്തില്‍ ചെളി എത്തിക്കുന്ന പരിപാടി അവസാനിപ്പിച്ചതായും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ ചെന്നൈ ആസ്ഥാനമായ ഒരു കമ്പനിയുടെ ഭാഗമാണ് മൂന്ന് കമ്പനികളും എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. അനുമതി ലഭിച്ചിട്ടായിരിക്കും വയല്‍ നികത്തിയിട്ടുണ്ടാവുക എന്നും രഞ്ജി പണിക്കര്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+