ബാലകൃഷ്ണ പിള്ളയുടെ ഗതി സജി ചെറിയാനും വരുമോ? എന്താണ് ഈ പഞ്ചാബ് മോഡല്‍ പ്രസംഗം?
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെ മന്ത്രി സ്ഥാനം നഷ്ടമാകുമോ എന്ന ചോദ്യ ചഹ്നത്തിലാണ് മന്ത്രി സജി ചെറിയാന്. ചെറിയാന്റെ പ്രസംഗം രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സിപിഎം അവെലബിള്‍ സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ ചേര്‍ന്നിരിക്കുകയാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ.വിജയരാഘവും ടി.പി.രാമകൃഷ്ണനും പങ്കെടുത്ത യോഗത്തിലേക്ക് മന്ത്രി സജി ചെറിയാനെ വിളിച്ചു വരുത്തിയിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കു പരാതി നല്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏജിയോട് നിയമോപദേശം തേടിയിട്ടുണ്ട്. രാജിവയ്ക്കേണ്ട സാഹചര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. മന്ത്രിയുടെ രാജി സംബന്ധിച്ച് സംസ്ഥാന ഘടകത്തിനു തീരുമാനിക്കാമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.


സജി ചെറിയാന്റെ വിവാദ പ്രസംഗവും രാജിയും ഒക്കെ ചര്ച്ചയവുമ്പോള് ആര്.ബാലകൃഷ്ണപ്പിള്ളയുടെ 'പഞ്ചാബ് മോഡല്‍ പ്രസംഗം' വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ബാലകൃഷ്ണ പിള്ള രാജി വച്ചത് പൊലെ സജി ചെറിയാന് രാജി വയ്ക്കേണ്ടി വരും എന്നാണ് പ്രതിപക്ഷ നേതാക്കളും പറയുന്നത്. എന്താണ് 'പഞ്ചാബ് മോഡല്‍ പ്രസംഗം' എന്ന് നോക്കാം.

കരുണാകരന് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെ ആയിരുന്നു ബാലകൃഷ്ണ പിള്ളയുടെ ആ കുപ്രസിദ്ധമായ പ്രസംഗം. ആ പ്രസംഗത്തിന്റെ പേരില്‍ ബാലകൃഷ്ണ പിള്ളയ്ക്ക് രാജി വെക്കേണ്ടിയും വന്നു. മന്ത്രിസ്ഥാനം തെറിപ്പിച്ച ആ പ്രസംഗം എന്താണെന്നറിയേണ്ടേ..
കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തില്‍ ആയിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ ആ വിവാദ പ്രസംഗം. .കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയത് പരാമര്‍ശിച്ചായിരുന്നു പ്രസംഗം. കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണംമെന്നുമായിരുന്നു ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നത്..

എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് പിള്ള ആവേശത്തില്‍ ഇക്കാര്യം പറഞ്ഞത്. പഞ്ചാബില്‍ വിഘടനവാദം രൂക്ഷമായിരുന്ന കാലഘട്ടമായിരുന്നു അത്. പഞ്ചാബികളെ തൃപ്തിപ്പെടുത്താനാണ് കോച്ച് ഫാക്ടറി രാജീവ് ഗാന്ധി പഞ്ചാബിലേക്ക് തിരിച്ചുവിട്ടതെന്ന ആരോപണവും ആ സമയത്ത് ഉണ്ടായിരുന്നു.

പത്രങ്ങളില്വ ബാലകൃഷ്ണ പിള്ളയുടെ പ്രസംഗം അച്ചടിച്ചുവന്നു. ഇതോടെ സംങവം മാറിമറിഞ്ഞു. പിന്നീടങ്ങോട്ട് വിവാദം പുകഞ്ഞു. ബാലകൃഷ്ണ പിള്ളയുടെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ വിട്ടുപോയി. ആവേശത്തില്‍ പറഞ്ഞവസാനിപ്പിച്ച ആ ഒറ്റ പ്രസം?ഗത്തിലല് ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രി സ്ഥാനവും പോയി.

കലാപ ആഹ്വാനമെന്ന വാദത്തെ ബാലകൃഷ്ണ പിള്ള തള്ളിപ്പറഞ്ഞെങ്കിലും, അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജി.കാര്ത്തികേയന്, പിള്ളയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജി വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നാലെ, ഇതുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ എത്തി. ബാലകൃഷ്ണപ്പിള്ളയ്ക്ക് രാജി വക്കേണ്ടി വന്നു.
ചുവപ്പിനെന്നും ഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയും ഏറ്റവും പുതിയ ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര....
Recommended Video

ബാലകൃഷ്ണ പിള്ളയുടെ അതെ അവസ്ഥയാണോ സജി ചെറിയാനും സംഭവിക്കാന്‍ പോകുന്നതെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. പഞ്ചാബ് മോഡല്‍ പ്രസം?ഗത്തില്‍ ബാലകൃഷ്ണ പിള്ളയുടെ മന്ത്രിസ്ഥാനം തെറിച്ചത് പോലെ മല്ലപ്പള്ളി പ്രസം?ഗത്തില്‍ സജി ചെറിയാന്റെ മന്ത്രി സ്ഥാനം തെറിക്കുമോ? സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് നിന്ന് ഇറക്കാനുള്ള തന്ത്രങ്ങള്‍ പ്രതിപക്ഷവും നീക്കിത്തുടങ്ങി.എല്‍ഡിഎഫിനെ നിര്‍ത്തി പൊരിക്കാന്‍ പ്രതിപക്ഷത്തിന് ലഭിച്ച ഒരു അവസരം കൂടിയാണിത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications