കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം; കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്ന് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം; കോവിഡ്‌ കാരണം മരിച്ചവരുടെ ബന്ധുക്കൾക്ക്‌ നഷ്ടപരിഹാരത്തിന്‌ അർഹതയില്ലെന്ന കേന്ദ്രസർക്കാർ വാദം തിരുത്തണമെന്ന് സിപിഎം. രാജ്യത്ത്‌ കോവിഡ്‌ പ്രവർത്തനത്തിന്‌ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികളാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്‌. ഇതുപ്രകാരം കോവിഡ്‌ ഇരകളുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരത്തിന്‌ അർഹതയുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

CPM

നഷ്ടപരിഹാര വിതരണം സർക്കാരിന്‌ വലിയ സാമ്പത്തികപ്രതിസന്ധി ഉണ്ടാകുമെന്ന വാദം വസ്‌തുതകൾക്ക്‌ നിരക്കുന്നതല്ല. കോവിഡ്‌ കാലത്തും ധനകമ്മി നിയന്ത്രിക്കാനുള്ള നടപടികളിലാണ്‌ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഈ നിലപാട്‌ മാറ്റിയാൽ നഷ്ടപരിഹാരവിതരണത്തിനുള്ള സാമ്പത്തികസ്രോതസ്സുകൾ കണ്ടെത്താനാകും.
മഹാമാരിയുടെ കാലത്തും ഇത്തരം യാഥാസ്ഥിതിക സാമ്പത്തിക നിലപാടുകൾ സ്വീകരിക്കുന്നതിനെ ന്യായീകരിക്കാനാകില്ല.

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

കോടിക്കണക്കിന്‌ ആളുകൾക്ക്‌ ഒരുവർഷത്തിനുള്ളിൽ അവരുടെ ഉപജീവനമാർഗം നഷ്ടപ്പെട്ടു. ദിവസവേതനക്കാരായ കോടിക്കണക്കിന്‌ തൊഴിലാളികളെ നിലനിർത്തി പോന്നിരുന്ന അസംഘടിതമേഖല വലിയ തകർച്ച നേരിട്ടു. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം അനുസരിച്ച്‌ കോവിഡ്‌ ഇരകളുടെ ബന്ധുക്കൾക്ക്‌ നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

പവാറിനെ മുന്നിലിട്ട് കളിക്കുന്നതാര്... ലക്ഷ്യം കോണ്‍ഗ്രസിനെ പിളര്‍ത്തല്‍? ആ നീക്കങ്ങള്‍ ഇങ്ങനെപവാറിനെ മുന്നിലിട്ട് കളിക്കുന്നതാര്... ലക്ഷ്യം കോണ്‍ഗ്രസിനെ പിളര്‍ത്തല്‍? ആ നീക്കങ്ങള്‍ ഇങ്ങനെ

ആചാരങ്ങളിൽ മാറ്റം വരണം, വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ; പികെ ശ്രീമതിആചാരങ്ങളിൽ മാറ്റം വരണം, വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ; പികെ ശ്രീമതി

കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Covishield single shot is 61% effective against delta strain: Covid Panel Chief

English summary
Compensation for those who died of covid; CPM says central government to change its stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X