കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉടൻ നൽകും; 50 ലക്ഷം രൂപ ഉടൻ നൽകാൻ മന്ത്രിസഭ തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധി ഉടൻ നടപ്പിലാക്കാൻ മന്ത്രിസഭ യോഗ തീരുമാനം. 50 ലക്ഷം രൂപ നമ്പി നാരായണന് നല്‍കണമെന്നായിരുന്നു സുപ്രീം കോടതി വിധി. വിധി ഉടന്‍ നടപ്പിലാക്കാനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി</strong>ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഇടാക്കണമെന്ന കോടതി വിധി സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതാണെന്ന് കണ്ടെത്തിയ കോടതി ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ. ജെയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസ്

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസ്


കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഐഎസ്ആർഒ ചാരക്കേസ്. കേരളകൌമുദി പത്രങ്ങളിലൂടെ ആരംഭിച്ച ചാരക്കേസ് മലയാള മനോരമ പത്രത്തിന്റെ ഇടപെടലോടെ വലിയൊരു വിവാദ വ്യവസായമായി മാറുകയായിരുന്നു. . വിദേശ ചാരസംഘടനകൾ നിയോഗിച്ച ചാരവനിതകൾ മറിയവും ഫൗസിയ ഹസനും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ പ്രലോഭിപ്പിച്ച് അവിടെ നിന്നു തന്ത്രപ്രധാനമായ രഹസ്യങ്ങൾ ചോർത്തിയെന്നായിരുന്നു കേസ്.

പോലീസുകാരുടെ നിഗൂഡ കരങ്ങൾ

പോലീസുകാരുടെ നിഗൂഡ കരങ്ങൾ


ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കുടുക്കാനുള്ള നീക്കമെന്താണെന്ന് ഇതുവരെയും വ്യക്തമല്ലെന്ന് നമ്പി നാരായണൻ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് താന്‍ ഇരയായത്. രാഷ്ട്രീയ നേട്ടത്തിനായി സിപിഎമ്മും ചാരക്കേസ് ആയുധമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. . കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം തന്നെ കരുവാക്കുകയായിരുന്നു. ചാരക്കേസ് അവസാനിച്ചെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചില പൊലീസുകാരുടെ നിഗൂഢ കരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കളിയുടെ ഇര...

രാഷ്ട്രീയ കളിയുടെ ഇര...

ഇതൊരു കള്ളക്കേസാണെന്ന് വ്യക്തമായിട്ടും രാഷ്ട്രീയനേട്ടത്തിനായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാർ കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എങ്കിലും 24 വര്‍ഷത്തിന് ശേഷം നീതി കിട്ടിയതില്‍ സന്തോഷമുണ്ട്. അധികാരം തലയ്ക്ക് പിടിച്ചവരാണ് പല നിരപരാതികളെയും കുടുക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീംകോടതി സമിതിയുടെ അന്വേഷണം ഉദ്യോഗസ്ഥരില്‍ ഒതുങ്ങരുതെന്നാണ് നമ്പി നാരായണന്റെ അപേക്ഷ.

നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന്

നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന്


സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോ എന്നു സംശയമുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍നിന്നാണ് ഈടാക്കുന്നതെങ്കില്‍ അതു ശിക്ഷ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കണോ എന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിന് ശേഷം പറഞ്ഞത്. മുൻ ഡിജിപി സിബി മാത്യൂസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയതെന്നും നമ്പി നാരായണൻ ആരോപിച്ചിരുന്നു.

English summary
Compensation to Nambi Narayanan will give Kerala government for ISRO spy case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X