സോളാർ പീഡനക്കേസ്: കെസി വേണുഗാപാലിനെതിരെ ഡിജിറ്റൽ തെളിവുകൾ കൈമാറി പരാതിക്കാരി
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസിൽ കോൺഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാലിനെതിരെയായ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാരി. പീഡനത്തിനിരയായതിന് താൻ ശേഷം ചികിത്സ തേടിയതിന്റെ ആശുപത്രി രേഖകൾക്കൊപ്പം ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുമാണ് കൈമാറിയിട്ടുള്ളത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന് നല്‍കാതിരുന്ന തെളിവുകളാണ് സിബിഐയ്ക്ക് ഇപ്പോൾ കൈമാറിയിരിക്കുന്നത്.
2012 മെയ് മാസത്തിൽ അന്ന് മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായിരുന്ന റോസ് ഹൗസില്‍ വച്ച് കെസി വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ കഴിഞ്ഞ ദിവസമായി സിബിഐ മൊഴി രേഖപ്പെടുത്തി വരികയാണ്. ഇത് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി ഡിജിറ്റൽ തെളിവുകളാണ് ഇതോടെ നൽകിയിട്ടുള്ളത്.

സംഭവത്തിന്റെ ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് നേരത്തെ തന്നെ പരാതിക്കാരി വെളിപ്പെടുത്തിയിരുന്നുവെങ്കിലും ഇവ അന്വേഷണ ഏജൻസിക്ക് കൈമാറുന്നത് ഇപ്പോൾ മാത്രമാണ്. സോളാർ പീഡനക്കേസ് സിബിഐയ്ക്ക് കൈമാറിയതിന് ശേഷമാണ് ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടുള്ളത്.
ടൂറിസം പദ്ധതിക്ക് സഹായം തേടി മന്ത്രിയെ കാണാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വേണുഗോപാല്‍ തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയെ പിന്തുണയ്ക്കുന്ന തെളിവുകളാണ് സിബിഐക്ക് കൈമാറിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ഈ തെളിവുകളുടെ പരിശോധിച്ച ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന് എംപി എന്നിവര്‍ക്കെതിരായ കേസിലും സിബിഐ വിവരം ശേഖരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
കേസിൽ മൊഴി നല്‍കുന്നതിനായി നേരത്തെ പരാതിക്കാരി ഹാജരായപ്പോള്‍ പീഡനത്തിന്റെ ദൃശ്യങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളും ചികിത്സ രേഖകളും ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ കൈമാറിയെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിബിഐയുടെ അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി രണ്‍ധീര്‍ സിങ്ങ് ഷഖാവത്തിനാണ് പരാതിക്കാരി രേഖകള്‍ നല്‍കിയത്.
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്
കേസ് അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ അന്വേഷണത്തിന് ഭാഗമായി വീണ്ടും വിളിപ്പിക്കുമെന്നും മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിയോട് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. യുവതിയുടെ പരാതിയില്‍ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, ഉമ്മന്‍ചാണ്ടി, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്, അടൂര്‍ പ്രകാശ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് എതിരെയാണ് സിബിഐ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.
Recommended Video
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications