കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ കയറി വൃദ്ധയെ ആക്രമിച്ചെന്ന പരാതി;കള്ളകേസ്സെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

  • By Desk
Google Oneindia Malayalam News

വടകര: വീട്ടില്‍ കയറി വൃദ്ധയെ ആക്രമിച്ചെന്ന പരാതി കള്ളകേസ്സെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി പറഞ്ഞു.

ഗ്രാമങ്ങളിലും മാനസിക പിരിമുറുക്കം; 70 % പേര്‍ അസ്വസ്ഥര്‍ഗ്രാമങ്ങളിലും മാനസിക പിരിമുറുക്കം; 70 % പേര്‍ അസ്വസ്ഥര്‍

പൊതു വഴിയിൽ മണ്ണിട്ട് തടസ്സപെടുത്തിയത് ചോദ്യം ചെയ്ത തന്നെ എസ്.ഡി.പി.ഐ എന്ന സംഘടനയുടെ താൽപര്യ പ്രകാരം വ്യാജ പരാതി നൽകി കേസ്സിൽ കുടുക്കിയതാണെന്ന് തോടന്നൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

murali

രാത്രി വീട്ടിലേക്ക് വരുമ്പോഴാണ് അഞ്ചടി ഉയരത്തിൽ റോഡ് മണ്ണിട്ടതായി കണ്ടത്.പൊതു വഴി നികത്തിയതറിഞ് അയൽവാസി യായ പെരുന്താറ്റിൽ നിസാറിനോട് വീട്ടിൽ പോയി മണ്ണ് നീക്കം ചെയ്യാൻ അവശ്യപ്പെടുകയായിരുന്നു.നിസാറിന്റെ ഉമ്മയുടെ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ നിസാറും,സഹോദരൻ സമീറും ചേർന്ന് തന്നെ തെറി വിളിച്ച് അക്രമിക്കുകയാണുണ്ടായതെന്നും നാട്ടുകാർ ഇട പെട്ടപ്പോഴാണ് അക്രമം അവസാനിച്ചതെന്നും മുരളി പറഞ്ഞു.ഈ സമയം തന്നെ താൻ വടകരയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും,കൺട്രോൾ റൂമിലും,വടകര സ്റ്റേഷനിലും വിളിച്ചറിയിച്ചതായി മുരളി പറഞ്ഞു.നേരത്തെ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കൃഷ്ണനടക്കമുള്ളവർക്കെതിരേയും ഇവർ നൽകിയ കള്ള പരാതി കോടതി തള്ളിയതായി മുരളി പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പരിപാടികളിൽ എസ്.ഡി.പി.ഐ അടക്കമുള്ള വർഗ്ഗീയ സംഘടനകളെ ക്ഷണിക്കരുതെന്ന ഭരണ സമിതിയുടെ തീരുമാനമാണ് പ്രതിഷേധത്തിന് കാരണമെന്നും,ഇതു സംബദ്ധിച്ച് ശരിയായ ദിശയിൽ അന്വേഷണം നടത്തണ മെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതായും കുറ്റക്കാരനാണെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും മുരളി കൂട്ടിച്ചേർത്തു.

English summary
Complaint about attacked an old women is a fake case-block punchayth president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X