മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതായി പരാതി; ബായാറിലെ നാല് കോഴിക്കടകള്‍ അടച്ച് പൂട്ടാന്‍ നോട്ടീസ്
ബായാര്‍: ബായാറിലെ നാല് കോഴിക്കടകള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നോട്ടിസ് നല്‍കി.
ബായാറിലെ രണ്ട് കടകള്‍ക്കും മുളിഗദ്ദെ, ബായാര്‍ കാംപ്‌കോ എന്നിവിടങ്ങളിലെ ഒരു കടക്കുമാണ് ബായാര്‍ ഗവ. ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ കെ ഇബ്രാഹിം നോട്ടീസ് നല്‍കിയത്.

കോഴികളുടെ അവശിഷ്ടങ്ങള്‍ റോഡരികിലും വീടുകളുടെ സമീപവും തള്ളുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. മാലിന്യം റോഡരികില്‍ തള്ളുന്നതായി കാട്ടി ആംആദ്മി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications