കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഷിക് അബുവിന്റെ വാരിയംകുന്നനെതിരെ പരാതി; എല്ലാം പോസ്റ്ററില്‍ വ്യക്തം, മതസ്പര്‍ദ്ധ വളര്‍ത്തും

  • By Desk
Google Oneindia Malayalam News

കൊച്ചി: ആഷിക് അബു സംവിധാനം ചെയ്യുമെന്ന് അറിയിച്ച വാരിയംകുന്നന്‍ സിനിമക്കെതിരെ പരാതി. സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനുമാണ് ഹൈക്കോടതി അഭിഭാഷകനായ വി സേതുനാഥന്‍ പരാതി നല്‍കിയത്. ഇത്തരം സിനിമയിലൂടെ മതസ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമം. ചരിത്രപരമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങളിലാണ് സിനിമ ഒരുക്കാന്‍ പോകുന്നത്. സംവിധായകന്റെ നിലപാട് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്ററില്‍ നിന്ന് വ്യക്തമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

26

Recommended Video

cmsvideo
വാരിയംകുന്നന്‍ സിനിമയ്ക്കെതിരെ ഭീഷണിയുമായി കെ.പി ശശികല | Oneindia Malayalam

1921ലെ മലബാര്‍ വിപ്ലവത്തിന്റെ നായകന്‍മാരില്‍ ഒരാളായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥയാണ് ആഷിക് അബു സിനിമയാക്കുന്നത്. പൃഥ്വിരാജ് ആണ് നായകന്‍. ഇരുവരും ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. സംഘപരിവാര്‍ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു. തൊട്ടുപിന്നാലെ മറ്റു മൂന്ന് പേര്‍ കൂടി വാരിയംകുന്നത്തിന്റെ ജീവിതം അടിസ്ഥാനമാക്കി സിനിമ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴുംകോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴും

പിടി കുഞ്ഞുമുഹമ്മദ്, നാടകകൃത്ത് ഇബ്രാഹീം വേങ്ങര, ബിജെപി നേതാവ് അലി അക്ബര്‍ എന്നിവരാണ് സിനിമ നിര്‍മിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. അലി അക്ബറിന്റെ സിനിമയില്‍ ഒഴികെ മറ്റ് മൂന്ന് സിനിമകളിലും വാരിയംകുന്നത്തിനെ നായക വേഷത്തിലാണ് അവതരിപ്പിക്കുന്നത്. ആഷിക് അബുവിന്റെ ചിത്രത്തിനെതിരെ മാത്രമാണ് പരാതി നല്‍കിയിരിക്കുന്നത്.

നേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നുനേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു

അതേസമയം, പൃഥ്വിരാജ് സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. നടന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വളരെ മോശക്കാരനാക്കി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരെ ഹാജിയുടെ കുടുംബം പരാതി നല്‍കുമെന്ന് അറിയിച്ചു. സിനിമ നിര്‍മിക്കുന്നതിലൂടെ സിപിഎം ആണ് പുതിയ വിവാദമുണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

English summary
Complaint against Ashiq Abu's movie Variyamkunnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X